രജനി ചിത്രമായ ഹിറ്റ് മേക്കര്‍ ശിവ സംവിധാനം ചെയ്യുന്ന തലൈവര്‍ 168ല്‍ കീര്‍ത്തി സുരേഷ് പ്രധാനവേഷത്തില്‍ എത്തുന്നു. കീര്‍ത്തി സുരേഷ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2020ല്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേര്‍സ് ആണ്. ഒക്ടോബര്‍ 11ന് സണ്പികചര് ആണ് സിനിമയെക്കുറിച്ച് ആദ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ 2020 പൊങ്കല്‍ റിലീസായ ദര്‍ബാറിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തല അജിത്ത് നായകനായി പുറത്തിറങ്ങിയ വീരം, വേതാളം, വിവേകം, വിശ്വാസം എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി തലൈവര്‍ 168നുണ്ട്. ശിവയുടെ അടുത്ത ചിത്രം സൂര്യക്കൊപ്പം ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു തൊട്ടു പിന്നാലെയാണ് തലൈവര്‍ 168 ന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: