Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുഴിച്ചുമൂടണം അഴിമതി

യുവി സുരേഷ്‌byയുവി സുരേഷ്‌
Dec 9, 2019, 05:00 am IST
inVicharam

 

ഇന്ന് ലോക ആഗോള അഴിമതി വിരുദ്ധദിനം. ഐക്യരാഷ്‌ട്രസഭ അംഗരാജ്യങ്ങള്‍ തമ്മില്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നതിന് ഉടമ്പടിയിലേര്‍പ്പെട്ടത് 2003 ഡിസംബര്‍ 9ന് ആണ്. പൊതു പ്രവര്‍ത്തകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ തങ്ങളിലേല്‍പ്പിച്ച ജോലി സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അവയെ അഴിമതിയെന്ന് ലളിതമായി നിര്‍വചിക്കാം. അഴിമതി തടയാനാവശ്യമായ നടപടികള്‍ എടുക്കുക, അഴിമതി തടയാന്‍ പല്ലും നഖവും ഉള്ള നിയമനിര്‍മാണങ്ങള്‍ നടത്തുക, ഇതിനായി അന്താരാഷ്‌ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിലേര്‍പ്പെടുക, അഴിമതിക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അഴിമതി നടന്ന രാജ്യങ്ങളിലേക്ക് തിരിച്ചു കൊടുക്കുക, എന്നിവയായിരുന്നു ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍. 

അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ പ്രധാനമായും കൈക്കൂലി കൊടുക്കില്ല എന്ന മനസ്ഥിതി പൊതുജനങ്ങള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. ന്യായമായും ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അല്‍പ്പം വൈകിയാലും ലഭിക്കും. അതിനുള്ള ക്ഷമയാണ് വേണ്ടത്. അഴിമതി പണം ധാരാളമായി ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനും ഭാവിയില്‍ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. നോട്ട് നിരോധനം വന്നതോടെ പണം സൂക്ഷിച്ചു വെക്കുന്നവരുടെ എണ്ണം കുറഞ്ഞു. മാത്രമല്ല രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് കൂടിയതോടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് കൃത്യമായ രേഖയായി. ഇതോടെ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട അവസ്ഥയുമായി. അഴിമതിക്കും കൈകൂലിക്കും പ്രധാന കാരണം മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന കുറഞ്ഞ ശമ്പള നിരക്കായിരുന്നു. പക്ഷെ ഈ അടുത്ത കാലത്തുണ്ടായ ശമ്പള പരിഷ്‌കരണങ്ങള്‍ തികച്ചും മാന്യമാണ്. എന്നാലും ചിലരെങ്കിലും പണ്ടേയുള്ള ശീലം തുടര്‍ന്ന് പോകുന്നുവെന്ന് മാത്രം.

അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കുകയേ നിര്‍വാഹമുള്ളൂ. എയ്ഡഡ് വിദ്യാലയങ്ങളില്‍ അധ്യാപകരില്‍ ഭൂരിഭാഗവും ജോലിക്കെത്തുന്നത് വന്‍തുക കൈക്കൂലി കൊടുത്തിട്ടാണ്. നേരായ മാര്‍ഗങ്ങളിലൂടെ തൊഴില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കര്‍ശന ശിക്ഷയില്ലാത്ത നടപടികളാണ് മറ്റൊരു കാരണം. വളരെ വിരളമായി മാത്രമേ കൈക്കൂലിക്ക് വകുപ്പ്തല നടപടികള്‍ എടുക്കാറുള്ളു. നടപടി ഉണ്ടായാല്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ആണ് പതിവ്. പിന്നീട് ഇത്തരക്കാര്‍ യൂണിയന്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് പഴയപടിയില്‍ തിരിച്ചെത്തും. പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടികളാണ് പരിഹാരം. രാഷ്‌ട്രീയക്കാരുടെ ഇടയിലെ അഴിമതിക്ക് പ്രധാന കാരണം എത്ര അഴിമതി നടത്തിയാലും പ്രശസ്തിക്ക് യാതൊരുവിധ മങ്ങലും ഏല്‍ക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നു. നവമാധ്യമങ്ങളുടെ ഇടപെടല്‍ ഇതിനൊരു ചെറിയ പരിഹാരമാണ്.

പൊതുജനങ്ങളുടെ ഒത്തൊരുമയില്ലായ്‌മ അഴിമതിക്ക് മറ്റൊരു കാരണമാണ്. അവനവന്റെ കാര്യങ്ങള്‍ നടക്കാന്‍ പൊതുജനങ്ങള്‍ ഒറ്റപ്പെട്ട തോതില്‍ കൈക്കൂലി കൊടുക്കുന്നു. ഇതിനുപകരം ഒരാളുടെ വിഷയത്തില്‍ മറ്റുള്ളവര്‍ ഇടപെടണം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ എണ്ണക്കൂടുതല്‍ രാജ്യത്ത് അഴിമതി വ്യാപിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈര്‍ക്കിലി പാര്‍ട്ടികള്‍ പോലും അധികാരത്തിലെത്തുകയും യാതൊരുവിധ നയങ്ങളും ഇല്ലാത്ത ഇക്കൂട്ടര്‍ ജനാധിപത്യത്തിലെ അധികാരം ഉപയോഗിച്ച് അഴിമതികള്‍ ചെയ്യുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുകയും പതിവാകുന്നു. കിട്ടിയ വോട്ട് നോക്കി രാഷ്‌ട്രീയ പാര്‍ട്ടികളുടെ എണ്ണം ചുരുക്കാവുന്നതാണ്. വികസ്വര രാജ്യങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്ന അഴിമതി അതാതു രാജ്യങ്ങളിലെ വികസനത്തിനും രാജ്യ സുരക്ഷക്കും ദോഷകരമാകുന്നുണ്ട്. മനുഷ്യ ജീവിതം തന്നെ ദുസ്സഹം ആകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്‌ട്രസഭയിലെ അംഗ രാജ്യങ്ങള്‍ ‘2030 സുസ്ഥിരവികസനം’ എന്ന അജണ്ട മുന്‍നിര്‍ത്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അഴിമതി രഹിത ലോകം എന്നാണ്.

ആഗോള അഴിമതി വിരുദ്ധ ദിനമായ ഇന്ന് മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും യാതൊരു വിധ അഴിമതിയും ചെയ്യില്ലെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നും തീരുമാനിക്കണം. പൊതുജനങ്ങള്‍ കൈക്കൂലി കൊടുക്കാതെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കണം. എങ്കില്‍ മാത്രമേ 2030 ആകുമ്പോള്‍ ലോകത്ത് സുസ്ഥിര വികസനം ഉണ്ടാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.