ചിലര്‍ വരുമ്പോള്‍ ചിലരുടെ ജീവിതം തന്നെ വഴിമാറും. ജീവിതത്തില്‍ ഇനിയെന്ത് എന്നുനോക്കി പകച്ചുനിന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷയുടെ പുതുവസന്തത്തിലേക്ക് പിടിച്ചുയര്‍ത്തിയത് സുഹൃത്തിന്റെ ഒരു ഫോണ്‍കോള്‍ ആണ്. ജീവിതം തന്നെ മാറ്റിമറിച്ച ആ സുഹൃത്ത്, ഇന്ന് ആ ചെറുപ്പക്കാരന് സുഹൃത്ത് മാത്രമല്ല, ഗുരുവും വഴി കാട്ടിയുമൊക്കെയാണ്.
എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി, സിനിമയെന്ന സ്വപ്നം ഉപേക്ഷിച്ച് സ്വകാര്യ ബാങ്കില്‍ 5500 രൂപയ്ക്ക് ജോലിക്ക് കയറിയശേഷം ആ ജോലി വലിച്ചെറിഞ്ഞശേഷം വീട്ടിലിരിക്കുമ്പോള്‍ അതേ കോളേജില്‍ മെക്കാനിക്കല്‍ ബാച്ചില്‍ പഠിച്ചിറങ്ങിയ വിനീത് ശ്രീനിവാസന് എന്ന പ്രതിഭയുടെ ഫോണ്‍കോള്‍. ‘മലര്‍വാടി ആര്‍ട്സ് ക്ലബി’ലെ കുട്ടുവില്‍ നിന്ന് ‘കമല’യിലെ സഫര്‍ എന്ന നായകകഥാപാത്രത്തിലേക്ക് അജുവര്‍ഗീസ് ചുവടുമാറ്റം നടത്തുമ്പോള്‍ പിന്നിടുന്നത് 106 സിനിമകള്‍. തന്റെ പത്തുവര്‍ഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച്.
വിലയിരുത്തല്‍
പത്ത് വര്‍ഷത്തിനിടയില്‍ അനുഭവങ്ങളിലൂടെ ലഭിച്ചപാഠങ്ങള്. ഓരോ ലൊക്കേഷനുകളില്‍ നിന്നും കിട്ടുന്ന ഓരോ അനുഭവങ്ങളും ഓരോ പാഠമാണ്. എന്നിലെ നടനെ വീണ്ടും വീണ്ടും വിമര്‍ശനാത്മകമായി വിലയിരുത്താനാണ് ഓരോ അനുഭവങ്ങളും പഠിപ്പിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ് ആണ് എന്റെ ഫേവറിറ്റ് സിനിമ. എന്റെ ഒരുപാട് പോരായ്മകള്‍ മനസ്സിലാക്കാന്‍ സഹായിച്ച സിനിമയാണത്. അത് പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങളാണ് ഇതുവരെ എത്തിച്ചത്. ഞാനൊരു മികച്ച നടനല്ല. ഏതു കഥാപാത്രം ലഭിച്ചാലും ആത്മവിശ്വാസത്തോടെ ചെയ്യും എന്നും പറയില്ല. കള്ളത്തരം കാണിച്ച് അഭിനയിക്കാന്‍ പഠിച്ചിട്ടുണ്ട്. പക്ഷേ, ഒരു കഥാപാത്രത്തെ പൂ
ര്‍ണമായി ഉള്‍ക്കൊണ്ട്, ആ കഥാപാത്രമായി മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞിട്ടില്ല. കരയുന്ന ഒരു കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ എനിക്കാവുമെന്ന് കരുതുന്നില്ല. ‘അഡൈ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലും ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലുമൊക്കെ ആസിഫിന്റെ പ്രകടനം കണ്ട് ഞാന്‍ ആസിഫിനോട് ചോദിച്ചതാണ് ”അളിയാ എങ്ങനെ പറ്റുന്നു” എന്ന്. ഞാന്‍ പലപ്പോഴും ശ്രമിച്ചുനോക്കിയിട്ടും എനിക്ക് പറ്റുന്നില്ല. ഏറ്റെടുക്കുന്ന റോളുകള്‍ ആത്മാര്‍ഥമായി ചെയ്യും. എത്രയോ സെറ്റുകളില്‍ ഞാന്‍ പകച്ചുനിന്നിട്ടുണ്ട്. പൊലിപ്പിക്കാന്‍ പറ്റാത്ത ചില കഥാപാത്രങ്ങളുണ്ടെങ്കില്‍ അത് അറ്റംപ്ന്റ് ചെയ്യാന്‍ നില്‍ക്കില്ല.
മാറ്റം നല്കുന്ന പ്രചോദനം
തമാശവേഷങ്ങളില്‍ നിന്ന് അതുപോലൊരു മാറ്റം, എനിക്ക് തോന്നുന്നില്ല. ശീലിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്. ‘ഹെലനി’ലും ‘കമല’യിലും ഞാന്‍ മാറി എന്നുപറയുന്നുവെങ്കിലും ആ രണ്ട് സിനിമയുടെയും സംവിധായകരുടെ മികവാണത്. താളബോധമില്ലാത്ത വ്യക്തിയെയും പരിശീലനത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കും. അതുപോലെയാണ് എന്റെ അവസ്ഥ. എന്റെ പരിമിതികള്‍ മനസ്സിലാക്കി, എന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധായകര്‍ ഉണ്ടാകണം.
ഹെലനിലെ എസ്ഐ
സ്ഥിരം കഥാപാത്രങ്ങള്‍, പല കഥാപാത്രങ്ങളും ഒരേ പാറ്റേണില്‍ വരുന്നു. പല പ്രേക്ഷകരും അടുത്തിടെ പറഞ്ഞതാണിത്. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. അതില്‍ നിന്നും ഒരു ചെറിയ റിലീഫ് തന്നത് ‘ആദ്യരാത്രി’യിലെ കുഞ്ഞുമോന് ആണ്. അതിലെ പാട്ടിന്റെ ചിത്രീകരണവും വ്യത്യസ്തമായിരുന്നു. ‘ഹെലനി’ലെ നെഗറ്റീവ് ഷേഡുള്ള എസ്ഐയുടെ വേഷം ഏറെ സന്തോഷം തരുന്നു. സംവിധായകന് മേജര്‍ രവി സിനിമ കണ്ടശേഷം പറഞ്ഞത് നീ അടുത്തുണ്ടായിരുന്നേല്‍ നിന്നെ ഞാന്‍ തല്ലിയേനെ എന്നാണ്. എന്റെ അമ്മ എന്റെ സിനിമകള്‍ എല്ലാം കാണും. ‘ഹെലന്’ കണ്ടുകഴിഞ്ഞ് അമ്മ പറഞ്ഞത്, എനിക്ക് നിന്നെ തല്ലാന്‍ തോന്നിയെന്നാണ്. അമ്മമാര്‍ക്ക് മക്കളെ തല്ലണമെന്ന് തോന്നില്ലല്ലോ. ‘ഹെലനി’ലെ എസ്ഐ വേഷം തേടിയെത്തിയപ്പോള്‍ വിചാരിച്ചത് ഇറിറ്റേറ്റിംഗ് കഥാപാത്രം ആണെങ്കിലും അതിലും ഹ്യൂമര്‍ ഉണ്ടെന്നാണ്. തുടക്കത്തില്‍ ഡയലോഗ് പറയുമ്പോള്‍ എന്റെ കണ്ണും പുരികങ്ങളും ഓടിക്കളിക്കുമായിരുന്നു. സംവിധായകന് മാത്തുക്കുട്ടി അപ്പോള്‍ പറഞ്ഞത് അഭിനയിക്കുകയേ വേണ്ട, ചുമ്മാ ഡയലോഗ് പറഞ്ഞുപോയാല്‍ മതി എന്ന്. ആ കഥാപാത്രം എത്രമാത്രം നെഗറ്റീവ് ആണെന്നത് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്.
കമല
രഞ്ജിത്ത് ശങ്കറുമായിട്ടുള്ള എട്ടാമത്തെ ചിത്രമാണ് ‘കമല’. സംശയങ്ങള്‍ തുറന്നുചോദിക്കാന്‍ കഴിയുന്ന ഒരു സൗഹൃദം തമ്മിലുണ്ട്. ഞാനും വിശാഖും ധ്യാനും ചേര്‍ന്ന് ‘ലൗവ് ആക്്ഷന്‍ ഡ്രാമ’ നിര്‍മിച്ചശേഷം സിനിമയുടെ റിലീസിനോട് അടുക്കുമ്പോഴാണ് രഞ്ജിതിന്റെ കോള്‍ വരുന്നത്. ഭയങ്കര ടെന്‍ഷനുള്ള സമയം. പലരില്‍ നിന്നും കടംവാങ്ങി സിനിമ പുറത്തിറക്കാനുള്ള നെട്ടോട്ടം. കൈവിട്ടുപോയാല്‍ കോടികളുടെ ബാധ്യത. എന്താവും എന്ന ആശങ്ക. അപ്പോഴാണ് എന്നെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ പറയുന്നത്. എന്റെ വീട്ടുകാര്‍ പോലും ഇത്രയും കോടിരൂപ എന്നെ വിശ്വസിച്ച് മുടക്കില്ല. നിര്‍മാണത്തിലെ സകല ടെന്‍ഷനും അനുഭവിച്ച ഞാന്‍ ആദ്യം ചിന്തിച്ചത് എന്നെ വച്ച് ഒരു സിനിമയെടുത്താല്‍ എങ്ങനെ മുതല്‍മുടക്ക് തിരിച്ചുകിട്ടും എന്നാണ്. ഇത് ഞാന്‍ രഞ്ജിത്തിനോട് ചോദിക്കുകയും ചെയ്തു. ആ മറുപടി ഇതായിരുന്നു. എനിക്ക് എല്ലാം അറിയാവുന്ന ഒരു താരം വേണ്ട. നിന്റെ അഭിനയത്തിലെ പരിമിതികള്‍ വച്ചുള്ള ഒരു നടന് മതി. പുള്ളിക്ക് ഞാനല്ലെങ്കില്‍ മറ്റൊരാള്‍. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമുണ്ടാക്കി.
ഫണ്ടാസ്റ്റിക് ഫിലിംസ്
‘കുഞ്ഞിരാമായണ’ത്തിന് ഒരു വര്‍ഷം മുമ്പാണ് ധ്യാന്‍ ശ്രീനിവാസനെ പരിചയപ്പെടുന്നത്. വിനീതുമായുള്ള പരിചയം ധ്യാനുമായി കൂടുതല്‍ അടുക്കാന്‍ ഇടയാക്കി. ധ്യാനിന് അപാരമായ ഹ്യൂമര്‍സെന്‍സുണ്ട്. ധ്യാന്‍ കഥപറയുന്ന രീതിയും വ്യത്യസ്തമാണ്. ആ സൗഹൃദമാണ് ഫണ്ടാസ്റ്റിക് ഫിലിംസിലേക്കുള്ള തുടക്കം. മലര്‍വാടി റിലീസ് ചെയ്തത് ശ്രീവിശാഖിലാണ്. വിശാഖ് സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത് അങ്ങനെയാണ്. വിനീതിന്റെ കടുത്ത ആരാധകനാണ് വിശാഖ്. അങ്ങനെയാണ് സൗഹൃദം വളരുന്നത്. വിശാഖിന് വിതരണത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. ധ്യാന്‍ ആണ് വിശാഖിനെ ഒപ്പം ചേര്‍ക്കുന്നത്. ‘ലൗവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങുമ്പോള്‍ നി
ര്‍മാണത്തിന്റെ റിസ്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഭയമാണ്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ പല ദിവസങ്ങളിലും മുന്നില്‍ ഇരുട്ടായിരുന്നു. ഓരോ ദിവസവും ഓരോ പ്രശ്നങ്ങള്‍. അതൊരു ഭാഗ്യപരീക്ഷണമായിരുന്നു. സിനിമ പരാജയപ്പെട്ടിരുന്നുവെങ്കില്‍ എന്താവുമെന്ന് അന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ചാന്‍സ് ചോദിച്ച്, തെണ്ടി നടന്ന്, കിട്ടുന്ന കാശു മുഴുവന്‍ കടംവീട്ടാനായി കൊടുക്കേണ്ടിവന്നേനെ. ഫണ്ടാസ്റ്റിക് എന്നു പേരിട്ടത് ഫണ്ണിയായി പോവട്ടെ എന്നുവച്ചാണ്. നന്നായി കഴിഞ്ഞാല്‍ ജനത്തിന് അത് ഫന്റാസ്റ്റിക് ആയി മാറട്ടെ.
മലയാളത്തിലെ ഇതിഹാസ നടന്മാരെവച്ച് സിനിമകള്‍ ചെയ്യാന്‍ പറ്റണമെന്നാണ് ആഗ്രഹം. അതുപോലെ നല്ല ഉള്ളടക്കമുള്ള ചെറിയ സിനിമകളും ചെയ്യണം. തിരിച്ചറിയപ്പെടാതെ പോകുന്ന യഥാര്‍ഥ പ്രതിഭകള്‍ ഒരുപാട് പുറത്തുണ്ട്. അവര്‍ക്ക് കഴിയുന്ന അവസരം നല്കാന് കഴിഞ്ഞാല്‍ സന്തോഷം.
ദി കമ്പനി
എന്‍ജിനീയറിംഗ് കോളേജിലെ സൗഹൃദം നിലിര്‍ത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്, അതിന്നും ഉണ്ട്. 13 വര്‍ഷമായി പരിചയപ്പെട്ട സുഹൃത്തുക്കള്‍, അന്ന് സിനിമകള്‍ ചര്‍ച്ച ചെയ്തിരുന്ന സുഹൃത്തുക്കള്‍. ഏറ്റവും സന്തോഷം 17 വര്‍ഷം ഗ്രൂപ്പിലുണ്ടായിരുന്ന സിനിമയ്ക്കുവേണ്ടി കാത്തിരുന്ന നോബിള്‍ (ഹെലന്) ഇന്ന് നായകനായി, തിരക്കഥാകൃത്തായി, മൂന്നു നല്ല സിനിമകളുടെ നിര്‍മാതാവായി.
സംവിധാനം
ബാങ്ക് ജോലി ഉപേക്ഷിച്ച് വീട്ടില്‍ വെറുതെ നിന്നപ്പോള്‍ ഏതെങ്കിലും സിനിമയില്‍ അസിസ്റ്റ് ചെയ്താലോ എന്നായി ആലോചന. വിനീതിനോട് ചോദിച്ചാലോ എന്ന് ആലോചിച്ചിരുന്ന സമയത്താണ് ‘മലര്‍വാടി’യിലേക്ക് വിനീതിന്റെ വിളി വരുന്നത്. അഭിനയമെങ്കില്‍ അഭിനയം. എങ്ങനെയെങ്കിലും ഒരവസരം കാത്തുനില്ക്കുമ്പോള് വരുന്നോ എന്ന ചോദ്യത്തിന് എങ്ങനെ നോ പറയാന്‍.
സംവിധാനമോഹം
‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായതോടെ ആ മോഹം അവസാനിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും തിരിച്ചുവന്നാല്‍ മതിയെന്നായി. വിനീതടക്കം എല്ലാവരും കളിയാക്കുമല്ലോ എന്നുകരുതി പിടിച്ചുനില്‍ക്കുകയായിരുന്നു.
തിരക്കഥ
‘സാജന് ബേക്കറി സിന്‍സ് 1962’. സ്കൂള്‍ പഠനകാലത്ത് സ്കൂളിന് സമീപം ജോസ് ബേക്കറിയിലുണ്ടായിരുന്നു. അവിടത്തെ ഓര്‍മകള്‍ മനസ്സിലേക്ക് ഓടിയെത്താറുണ്ട്. അന്ന് ഷാര്‍ജ ഷേക്ക് ഒരു സംഭവമാണ്. പക്ഷേ എനിക്കതിനോട് വലിയ താല്‍പ്പര്യമില്ലായിരുന്നു. അന്നത്തെ ആ ബേക്കറിയുടെ ഓര്‍മകളുടെ പശ്ചാത്തലത്തില്‍ ഒരു സഹോദരന്റെയും സഹോദരിയുടെ ജീവിതം പറയുന്ന ചിത്രമാണിത്. അരുണ്ചന്ദും സച്ചിനും ഞാനും ഒരുമിച്ച് എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: