ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഐഡിയ-വൊഡാഫോണ്‍ ടെലികോം സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാരമംഗലം ബിര്‍ള. 40,000 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പൂട്ടാതെ മറ്റു മാര്‍ഗമില്ല. മൂന്നു മാസത്തിനകം പണം ലഭ്യമായില്ലെങ്കില്‍ തങ്ങളുടെ കമ്പനികളുടെ അന്ത്യമായിരിക്കും അതെന്നും ബിര്‍ള പറഞ്ഞു.
40,000 കോടി രൂപ ഇപ്പോള്‍ തങ്ങളെ സംബന്ധിച്ച വളരെ വലിയ തുകയാണെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമായ ശേഷം മാത്രമേ തന്റെ കമ്പനി ഒരു രൂപയെങ്കിലും ഇനി നിക്ഷേപിക്കാന്‍ തയാറാകൂ, അദ്ദേഹം പറഞ്ഞു.
















