Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തങ്ങള്‍കുഞ്ഞിന്റെ കസ്റ്റഡി മരണം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 05:23 am IST
in Kerala

ആലപ്പുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച തങ്ങള്‍കുഞ്ഞ് കസ്റ്റഡി മരണക്കേസില്‍ പ്രതികളായ മുഴുവന്‍ പോലീസുദ്യോഗസ്ഥരെയും വെറുതെ വിട്ട് എറണാകുളം സിബിഐ കോടതി ഉത്തരവായി. മുന്‍ എസ്‌ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്‌ക്കല്‍ ജോണ്‍ വര്‍ഗീസ്, മുന്‍ സീനിയര്‍ സിപിഒമാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വി.സി. പ്രദീപ് കുമാര്‍, ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം. പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി.വി. സുഭാഷ്, ചേര്‍ത്തല സ്വദേശി ഗോപിനാഥ പ്രഭു എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ ഒരാളൊഴികെ എല്ലാവരും സര്‍വീസില്‍നിന്ന് വിരമിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്നു വിരമിച്ച പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞി (60)നെ 1998 ആഗസ്ത് എട്ടിനു നെഹ്‌റുട്രോഫി ജലോത്സവ നാളില്‍ രാത്രിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്തരയോടെ വീട്ടില്‍നിന്നു വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും കൗമാരപ്രായക്കാരായ മക്കള്‍ ബിനോജിന്റെയും സിനിതയുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ച് ജീപ്പിലിട്ടു കൊണ്ടുപോവുകയായിരുന്നു. പിന്നീട് മുക്കാല്‍ മണിക്കൂറിനുശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിക്കുകയായിരുന്നു.

ഭാര്യ വീട്ടുകാരുമായി ഉണ്ടായിരുന്ന ഓഹരി തര്‍ക്കത്തിന്റെ പേരിലായിരുന്നു പോലീസ് തേര്‍വാഴ്ച. തങ്ങളുടെ  അധികാര പരിധിയില്‍പ്പെടാത്ത പുന്നപ്ര സ്‌റ്റേഷന്റെ പരിധിയിലുള്ള സ്ഥലത്ത് കടന്നുകയറിയായിരുന്നു സൗത്ത് പോലീസ് നടപടി. രാധാമണിയുടെ തിരുവമ്പാടിയിലുള്ള ഓഹരി ഭൂമി കുറഞ്ഞ വിലയ്‌ക്കു തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. ഇതു വിജയിക്കാതിരുന്നതോടെ തങ്ങള്‍കുഞ്ഞിനെ കേസില്‍പ്പെടുത്തി സമ്മര്‍ദം ചെലുത്തി ഭൂമി തട്ടിയെടുക്കുകയായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യമെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് 2005ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. പോലീസ് അസോസിയേഷനും പോലീസ് ഉദ്യോഗസ്ഥരും പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നിരുന്നു. 70 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ ഒരാള്‍ മാത്രമാണ് കൂറുമാറിയത്. സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തങ്ങള്‍കുഞ്ഞിന്റെ മകന്‍ ബിനോജ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

Kerala

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.