ന്യൂദല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്ന പോലീസിനെ അഭിനന്ദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പോലീസിന് തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ലെന്ന് മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെക്കാനാണ് ആയുധം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് മീനാക്ഷി ലേഖി ഇക്കാര്യം പറഞ്ഞത്.
അതേസമയംഏ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ ഒരു ദയാ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യക്തമാക്കി. ബാലപീഡകരോട് കരുണ കാണിക്കരുത്. ഇത്തരത്തിലുള്ള അപേക്ഷകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടെതെന്ന് അദേഹം പറഞ്ഞു. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അനുവദിക്കരുത്.
ഇവര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം പുനഃപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. ഈ അവകാശം പാര്‍ലമെന്റാണ് പുനഃപരിശോധിക്കേണ്ടത്. ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പേഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്. 2012 നിര്‍ഭയ കൊലപാതകക്കേസില്‍ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാ ഹര്‍ജി പരിഗണിക്കുന്ന സമയത്താണ് രാഷ്‌ട്രപതി നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
















