ന്യൂദല്‍ഹി: ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈദരബാദ് പോലീസിനെ പിന്തുണച്ച് മുന്‍ കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ റത്തോര്‍. ഹൈദരബാദ് പോലീസ് രാജ്യത്ത് മാതൃകയാണെന്നും ഇന്ത്യ എപ്പോഴും തിന്മയ്‌ക്കെതിരെയാണ് പോരാടുന്നതെന്നും റത്തോര്‍ കൂട്ടിച്ചേര്‍ത്തു.
കൊലപാതകം പുനരാവിഷ്‌ക്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവെച്ചത്. ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്ന കേശവുലു എന്നിവരാണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ചപ്പോഴാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കൊലപാതകം നടന്ന ഷംഷാബാദ് ടോള്‍ ഗേറ്റിന് അടുത്താണ് സംഭവം. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ഹൈദരബാദ് പോലീസ് പറയുന്നത്. നവംബര്‍ 27 ന് രാത്രിയാണ് വനിതാ വെറ്റിനറി ഡോക്ടര്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
















