Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നക്ഷത്രത്തിളക്കമുണ്ടാകില്ല; കൈപൊള്ളിച്ച് പലവ്യഞ്ജന, പച്ചക്കറി വിപണി;ഇടപെടാതെ സര്‍ക്കാര്‍

ഇക്കുറി ക്രിസ്മസ് വിപണിക്ക് കൈപൊള്ളും. അഞ്ചുവര്‍ഷത്തേയ്‌ക്ക് വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പഴയ ചാക്കിന് തുല്യമായി. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതില്‍ വിപണിയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Dec 5, 2019, 05:21 am IST
in Kerala

തിരുവനന്തപുരം: ഇക്കുറി ക്രിസ്മസ് വിപണിക്ക് കൈപൊള്ളും. അഞ്ചുവര്‍ഷത്തേയ്‌ക്ക് വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പഴയ ചാക്കിന് തുല്യമായി. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതില്‍ വിപണിയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, മാംസ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം  വില വര്‍ധിച്ചുകഴിഞ്ഞു.  എല്ലാ സാധനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ധന. 

സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിലവര്‍ധനവില്‍ ഇടപെല്‍ ആലോചിച്ചു മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രളയ സെസ്സുകൂടി സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതോടെ ക്രിസ്മസ് ആഘോഷത്തിന്റെ മാറ്റുകുറയും. 

മികച്ച കുത്തരിക്ക് 48 മുതല്‍ 53 രൂപവരെയാണ് വില. പച്ചരിക്ക് 26-30 വരെയും സവാള 120 മുതല്‍ 130 വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം ചെറിയഉള്ളി 160-168, വെളുത്തുള്ളി 230-240, ഉഴുന്ന് 152-155, മുളക് 160- 220, പയര്‍ 66-96, കടല 70-80, മൈദ-40-47, ആട്ട- 38-40, ഉരുളക്കിഴങ്ങ് 39-47 എന്നിങ്ങനെയാണ് പൊതു വിപണിയിലെ വില. 

പച്ചക്കറിക്കും  വില കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഇരട്ടിയോളമാകുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.  മുരിങ്ങക്കയ്‌ക്ക് കിലോയ്‌ക്ക് 300 രൂപയായി. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം പച്ചക്കറി കൃഷിക്ക് വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന പച്ചക്കറി ലോഡുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നും എത്തുന്ന ഉരുളക്കിഴങ്ങ്, ഉള്ളി, സവാള തുടങ്ങിയവയുടെ വിലയില്‍ ഇപ്പോള്‍ തന്നെ വര്‍ധന പ്രകടമാണ്. ക്രിസ്മസിന് ഏറെ പ്രാധാന്യം മാംസ വിപണിക്കാണ്. മത്സ്യം, മാംസം, മുട്ട എന്നിവയുടെ വില നിത്യേന മാറികൊണ്ടിരിക്കുന്നു.

പതിമൂന്നു നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിളിച്ചോതുന്നതാണ് സപ്ലൈക്കോയുടെ പ്രവര്‍ത്തനം. വില കൂടുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തേണ്ട  സപ്ലൈക്കോ ഔട്ട് ലെറ്റിലും മാവേലി സ്റ്റോറുകളിലും സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ല. അതിനാല്‍ സാധാരണക്കാര്‍ പൊതു വിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ചെറുകിട വിതരണക്കാര്‍ക്കുള്ള പണം സര്‍ക്കാര്‍ നല്‍കാതായതോടെ സപ്ലൈകോയ്‌ക്ക് സാധനങ്ങള്‍ നല്‍കുന്നത് കുറച്ചു. ഇതോടെ മാവേലി സ്‌റ്റോറുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലും സാധനങ്ങള്‍ ലഭിക്കാതെയായി. ചെറുകിട വിതരണക്കാര്‍ക്ക് 250 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. 

വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും നിരക്കുയര്‍ത്തി. ഉത്സവ സീസണുകളില്‍ വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയേണ്ട സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മാറിനില്‍ക്കുകയാണ്. ക്രിസ്മസ് വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുകളുടെ വില ക്രമാതീതമായി ഉയരുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.