ന്യൂദല്‍ഹി : അഭയാര്‍ത്ഥികളായി അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍.
ഇതോടെ ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയെന്ന് ബിജെപി വ്യക്തമാക്കി.
ബില്‍ പാസ്സാകുന്നതോടെ രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കും. രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ബില്ലിന് എന്‍ഡിഎ ഘടക കക്ഷികളുടെ അനുമതിയും ഉറപ്പാക്കിയിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണമായാണ് പൗരത്വനിയമഭേദഗതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 2016 ലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പിന്നീട് ലോക്‌സഭ പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ അസാധുവായി.
















