ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ വിക്രംലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി യുഎസ് ബഹാരാകാശ ഏജന്‍സിയുടെ വാദങ്ങളെ തള്ളിക്കൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രോപരിതലത്തില്‍ കാണാതായ വിക്രം ലാന്‍ഡറിനെ നേരത്തെ തന്നെ കണ്ടെത്തിയതാണ്. സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കെ. ശിവന്‍ അറിയിച്ചു. നമ്മുടെ ഓര്‍ബിറ്റര്‍ തന്നെ വിക്രം ലാന്‍ഡറെ കണ്ടെത്തിയിരുന്നു. ഐഎസ്ആര്‍ഒ വെബ്‌സൈറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്താണ്. മുമ്പത്തെ വിവരങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ശിവന്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സേഫ് ലാന്‍ഡിങ് നടത്തുന്നതിനിടയില്‍ നിയന്ത്രണം നഷ്ടമായാണ് വിക്രം ലാന്‍ഡറിനെ കാണാതായത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം കഴിഞ്ഞ ദിവസമാണ് നാസ പുറത്തുവിട്ടത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്.
















