ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്. കമ്മ്യൂണിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയാണ് ഭീഷണി കത്ത് അയച്ചത്. ചൊവാഴ്‌ച്ചയാണ് ഭീഷണി കത്ത് രാജ്ഭവനില്‍ ലഭിച്ചത്.
ഗവര്‍ണര്‍ സ്ഥാനം ആനന്ദിബെന്‍ പട്ടേല്‍ 10 ദിവസത്തിനുള്ളില്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ഡൈനാമൈറ്റ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ഭീഷണി ഗൗരവമായി കാണണമെന്നും കത്തില്‍ പറയുന്നുണ്ട്. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ട്.
ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകരവാദ സംസ്ഥാനമായ ഛത്തീസ്ഗഡിലെ അധിക ചുമതലയും ആനന്ദിബെന്‍ വഹിച്ചിട്ടുണ്ട്.
















