തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍ അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി നിവാസികളുടേത്.
ആടു ജീവിതത്തില്‍ മരുഭൂമിയിലെ ജീവിതമാണെങ്കില്‍ സംസ്ഥാനത്തെ കോളനി നിവാസികളുടേത് അഴുക്കുചാലിലെ ജീവതവും. തിങ്ങി നിറഞ്ഞ വീടുകള്‍, മലിനജലത്തിനരികെ തലചായ്ക്കേണ്ട അവസ്ഥ, പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങള്‍, ഒട്ടു മുക്കാല്‍ ദിവസവും അക്രമം കണ്ടുണരേണ്ട അവസ്ഥ ഇങ്ങനെ പോകുന്നു കോളനികളുടെ ദുരവസ്ഥ. ഒട്ടു മിക്ക കോളനികളും പുറമ്പോക്കിലായതിനാല്‍ പലപ്പോഴും സര്‍ക്കാരും ഇവര്‍ക്ക് മാന്യമായ പരിഗണന നല്‍കാറില്ല.
സംസ്ഥാനത്ത് എണ്ണായിരത്തിലധികം കോളനികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. ഇതില്‍ കൂടുതലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. കോളനികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടായിട്ടും കോളനി നിവാസികളുടെ ജീവിതം ഇന്നും അഴുക്ക് ചാലിനരികെ ടാര്‍പോളിനു കീഴിലാണെന്നു മാത്രം.
പാര്‍ട്ടി തിരിച്ചാണ് കോളനികളെ വേര്‍തിരിച്ചിരിക്കുന്നത്. എഴുപത് ശതമാനം കോളനികള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈവശവും ബാക്കിയുള്ളവയില്‍ അധികവും കോണ്‍ഗ്രസ്സിന്റെ കൈയിലും. കോളനി നിവാസികളെ മുഖ്യധാരയില്‍ എത്തിക്കാത്തതിനു പിന്നിലുമുണ്ട് പാര്‍ട്ടി അജണ്ട. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആളെ കൂട്ടാനും കൊടി പിടിക്കാനും എന്നുവേണ്ട അക്രമങ്ങള്‍ക്ക് വരെ കോളനി നിവാസികളെ ഇരു കൂട്ടരും ഉപയോഗിക്കുന്നു. മുഖ്യധാരയിലേക്ക് ഇവര്‍ വന്നാല്‍ അണികള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ അഴുക്ക് ചാലിനരികില്‍ കിടന്നാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്.
കോളനി നിവാസികള്‍ വാസയോഗ്യമായ സ്ഥലത്താണോ താമസിക്കുന്നത് എന്ന നിയമസഭയിലെ ചോദ്യത്തിന് പ്രോജക്ട് ഓഫീസര്‍മാരുടെയും ട്രൈബല്‍ ഓഫീസര്‍മാരുടെയും സേവനം ഉപയോഗിച്ച് വാസയോഗ്യമായ വീടുകളിലാണോ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നു എന്ന് മന്ത്രി നല്കിയ മറുപടിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ മക്കളെ ശിശുക്ഷേമ സമിതിക്ക് നല്കിയ കുടുംബം താമസിച്ചിരുന്നത് ടാര്‍പോളിന്‍ കുത്തി മറച്ച വീട്ടില്‍. ഒരു പതിറ്റാണ്ടായി ഇവിടെ പത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. എന്നാല്‍, ഈ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഏഴു വര്‍ഷം മുമ്പ് നഗരസഭ തീരുമാനം എടുത്തിരുന്നു.
സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പാളി. സംസ്ഥാനത്തെ നിരവധി കോളനികളുടെയും അവസ്ഥ ഇതു തന്നെയാണ്. കോളനി നിവാസികളുടെ ക്ഷേമത്തിന് പ്രത്യേകിച്ച് പട്ടികജാതി വിഭാഗക്കാരെ പുനരുദ്ധരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ ഇനത്തില്‍ കഴിഞ്ഞവര്‍ഷം നല്‍കിയതില്‍ 230 കോടി രൂപ ചെലവഴിച്ചില്ലെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: