ന്യൂദല്‍ഹി: സോണിയാഗാന്ധിയെയും മക്കളെയും എസ്പിജി സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയില്‍ അമിത് ഷായുടെ വിമര്‍ശം. രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് രീതിയാണെന്നും ഞങ്ങളുടെ 120 പ്രവര്‍ത്തകരെയാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ കൊന്നുകളഞ്ഞതെന്നും കേന്ദ്രആഭ്യന്തരമന്ത്രി ക്ഷുഭിതനായി പറഞ്ഞു. രാഷ്ട്രീയ പകപോക്കല്‍ ഇന്നും തുടരുന്നത് കമ്യൂണിസ്റ്റുകള്‍ മാത്രമാണന്നും ഷാ പറഞ്ഞു. ഇതിനെതിരെ കെ.കെ രാഗേഷ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ബിജെപി അംഗങ്ങള്‍ കമ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ രാഗേഷ് ഒറ്റപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി വക്കാലത്തുമായെത്തിയ ബിനോയ് വിശ്വവും സഭയില്‍ ഒറ്റപ്പെട്ടു.
പകപോക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എസ്പിജി ഭേദഗതി ബില്‍ അത്തരത്തിലുള്ള ഒന്നല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണത്. മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ഐ.കെ ഗുജ്റാള്‍, ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, മന്‍മോഹന്‍സിങ് എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചപ്പോഴൊന്നും കോണ്‍ഗ്രസ് ഒരു താല്‍പ്പര്യവും കാണിച്ചില്ല. എസ്പിജി സംരക്ഷണം എന്നത് പ്രധാനമന്ത്രിക്കായി രൂപീകരിച്ചതാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് അവരുടെ അന്തസ് കാണിക്കാനുള്ള സംവിധാനമല്ല, ഷാ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രിയുടെ മറുപടിക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ ബഹിഷ്ക്കരിച്ചു. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ വാദ്ര എന്നിവര്‍ക്ക് ഇസഡ് പ്ലസ് സംരക്ഷണമാണ് നല്‍കുന്നതെന്നും എസ്ജിപിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് സുരക്ഷാ ചുമതലയിലെന്നും അമിത് ഷാ സഭയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: