ജൈനസമ്പ്രദായത്തിന് ഇന്നു നാം കാണുന്ന ഘടന നല്‍കിയത് വര്‍ദ്ധമാനമാനമഹാവീരനാണ്. ജൈനാചാര്യപരമ്പരയിലെ അവസാനത്തെ ആചാര്യന് (തീര്‍ത്ഥങ്കരന്‍) ആയിട്ടാണ് ജൈനസമൂഹം ഇദ്ദേഹത്തെ കരുതിവരുന്നത്. മഹാവീരനു തൊട്ടുമുമ്പുള്ള തീര്‍ത്ഥങ്കരന്‍ പാര്‍ശ്വനാഥനും അദ്ദേഹത്തിനും മുമ്പ് അരിഷ്ടനേമിയും ആയിരുന്നത്രേ. മഹാവീരനു മുമ്പ് ഇപ്രകാരം ഋഷഭദേവന് തൊട്ട് ഇരുപത്തിമൂന്നു പേരടങ്ങുന്ന ഒരു തീര്ത്ഥങ്കരപരമ്പരയെ ജൈനസാഹിത്യങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇരുപത്തിനാലാമത്തേതും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ് മഹാവീരന്. ഇദ്ദേഹം ഗൗതമബുദ്ധന്റെ ജ്യേഷ്ഠസമകാലികനാണെന്നാണ് ഭണ്ഡാര്‍ക്കര്‍, സുരേന്ദ്രനാഥ് ദാസ്ഗുപ്ത തുടങ്ങിയ പണ്ഡിതന്മാര്അഭിപ്രായപ്പെടുന്നത്. ബൗദ്ധസാഹിത്യങ്ങളില് നിഗന്ഥന്മാര് എന്ന പേരില്‍ ജൈനസമ്പ്രദായികളെ പരാമര്‍ശിക്കുന്നുണ്ട്. ജൈനബൗദ്ധഗ്രന്ഥങ്ങളില് ഒരേ രാജാക്കന്മാരെ തന്നെയാണ് പേരെടുത്തു പറയുന്നതും. അവൈദികങ്ങളായി വൈദികസമ്പ്രദായികള്‍ കരുതിവന്ന ഈ ജൈനബൗദ്ധപഥങ്ങള്, അതേ പോലെ തന്നെ അവൈദികങ്ങളായി കരുതിവന്ന ചാര്‍വാകം, തന്ത്രയോഗ പഥം, വൈഷ്ണവപാഞ്ചരാത്രം, കാപാലികാദി ശൈവമാര്ഗങ്ങള് എന്നിവയോടൊപ്പം, വൈദികമാര്ഗത്തോടുള്ള സാധാരണജനങ്ങളുടെ വിരോധത്തിന്റെ സൃഷ്ടികളാണെന്ന്. തരത്തിലാണ് ഹിന്ദുവിഘടനപ്രവര്ത്തനത്തില് വ്യാപൃതരായ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും പ്രചരിപ്പിച്ചിട്ടുള്ളത്. സെമിറ്റിക്ക് മതവല്ക്കരിക്കപ്പെട്ട് ഏകരുപം കൈവന്ന വൈദേശികങ്ങളായ ഇതര സമൂഹങ്ങളെപ്പോലെ ഒരു മോണോലിത്ത് (ഏകശിലാഘടനയുള്ളത്) ആണ് ഹിന്ദുസമൂഹം എന്ന തികച്ചും തെറ്റായ ഒരു തുടക്കകല്പ്പന (ജൃലാശലെ)െ യെ അധികരിച്ചാണ് അത്യന്തം വികലവും യാഥാര്ത്ഥ്യത്തിന്്് ഒട്ടും തന്നെ നിരക്കാത്തതും ആയ ഈ നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നതും ജനതതികളെ തെറ്റിദ്ധരിപ്പിച്ചതും. പക്ഷേ യാഥാര്‍ത്ഥ്യം എന്താണ്? ദിലീപ് കെ. ചക്രവര്‍ത്തി കിറശമ അി അൃരവമലീഹീഴശരമഹ ഒശേെീൃ്യ എന്ന തന്റെ പുസ്തകത്തില്‍ നല്കുന്ന വിവരണം പഠിച്ചാല്‍ ചുരുങ്ങിയത് സിന്ധുസരസ്വതീ സഭ്യത മുതല്‍ക്കെങ്കിലും ഇവിടുത്തെ തനത് ദേശീയസമൂഹമായ ഹിന്ദുക്കളുടെ സാമൂഹ്യഘടന വൈവിദ്ധ്യാന്തര്‍ഗത ഏകാത്മത എന്ന കാഴ്ച്ചപ്പാടിനനുസരിച്ചുള്ള ബഹുസ്വരത കൈവരിച്ചിരുന്നു എന്നു കാണാം. വനം, ഗ്രാമം, പുരം എന്നീ മൂന്നു തരം ആവാസസാഹചര്യങ്ങളിലായി ഗോത്രങ്ങളും വിഭിന്ന ഗോത്രങ്ങളുടെ കൂട്ടായ്മകളായ സമൂഹങ്ങളും ആയി ഹിന്ദുസമൂഹം തലമുറകളായി ഇവിടെ കഴിഞ്ഞുവന്നു. ഒന്നിനൊന്നു വ്യത്യസ്തങ്ങളായ നിരവധി കാഴ്ച്ചപ്പാടുകളും അവയ്ക്കനുസൃതങ്ങളായ ആചാരാനുഷ്ഠാനങ്ങളും ഓരോരോ ഗോത്രങ്ങളില്‍ പ്രബലങ്ങളായിരുന്നു. ഹിന്ദുസമൂഹത്തിന്റെ യഥാതഥമായ ഈ ജീവിതഘടനയെ പാലിഭാഷയിലുള്ള ഒരു പ്രധാനബൗദ്ധഗ്രന്ഥമായ നിദ്ദേശത്തില്‍ (ആ. ഇ. ഋ. നാലാം ശതകം) വിവരിക്കുന്നുണ്ട് ആജീവകര്‍, നിഗന്ഥികള്, ജടിലര്‍, പരിവ്രാജകര്‍, അവരൂഢകര്, ആന, കുതിര, പശു, ശുനകന്, കാക്ക, വാസുദേവന്‍, ബലഭദ്രന്, പൂര്‍ണ്ണഭദ്രന്‍, മണിഭദ്രന്, അഗ്നി, നാഗം, സുപര്ണ്ണന്, യക്ഷന്, അസുരന്, ഗന്ധര്വന്, മഹാരാജന്, ചന്ദ്രന്, സൂര്യന്,ഇന്ദ്രന്, ബ്രഹ്മന്‍ എന്നിവയെ ആരാധിക്കുന്നവര്‍ എന്നീ വ്യത്യസ്തവിഭാഗങ്ങള്‍ താന്താങ്ങളുടെ ദേവതകളെ ആരാധിച്ചുപോന്നു
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: