തൃശൂര്‍: സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായി രംഗത്ത്. കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബെംഗളൂരു ഷോറൂമിലും ത്രീ-ഇന്‍-വണ്‍ കോംബോ ഓഫറിന്റെ പുതിയ പതിപ്പ് നവംബര്‍ 30ന് തുടങ്ങി.
മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിങ്ങിലും നേടാനുള്ള അസുലഭ അവസരമാണ് കോംബോ ഉത്സവത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 2020-ലെ ഏറ്റവും പുതിയ ശ്രേണികളാണ് കോംബോ ഓഫറിലൂടെ മലയാളികളുടെ മുന്നില്ലെത്തുകയെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമന് പറഞ്ഞു.
സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ വര്‍ഷത്തെ ഏറ്റവും പുതിയ ചന്ദേരി കോട്ടണ്‍ സാരി, മെര്‍ക്കുറി സിന്തറ്റിക് സാരി, ലിനന്‍ സാരി, ഹാന്‍ഡ്ലൂം സില്‍ക്ക് കോട്ടണ്‍ സാരി എന്നിവയിലെ ഏറ്റവും പുതിയ കളക്ഷനുകള്‍ പ്രത്യേകതയാണ്. ലേഡീസ് വെയറിലുമുണ്ട് നിരവധി സവിശേഷ കോംബിനേഷനുകള്‍. ലേഡീസ് ഫാന്‍സി ടോപ്സ്, ലേഡീസ് കുര്‍ത്തീസ്, കോട്ടണ്‍ ചുരിദാര്‍ സെറ്റ്, ഫാന്‍സി ചുരിദാര്‍ സെറ്റ്, ലേഡീസ് ജീന്‍സ്, ലേഡീസ് ലഗിന്‍സ് എന്നിവ പ്രധാനപ്പെട്ടവ.
മുന്‍പെങ്ങും അവതരിപ്പിക്കാത്തത്ര വലിയ കോംബോ ഓഫറുകളാണ് മെന്‍സ് വെയറില്‍ അണിനിരത്തുന്നത്. ഫോര്മല്ല് ഷര്‍ട്ട്സ്, കാഷ്വല്‍ ഷര്‍ട്ട്സ്, കോളര്‍ നെക് ടീ-ഷര്‍ട്ട്സ്, ജീന്‍സ്, കോട്ടണ്‍ ട്രൗസേഴ്സ്, ദോത്തി എന്നിവയുണ്ട്. കിഡ്സ് വെയറിലുമുണ്ട് ഒട്ടേറെ കോംബിനേഷനുകളും കളക്ഷനുകളും. ബോയ്സ് ടീ-ഷര്‍ട്ട്സ്, ഗേള്‍സ് ടോപ്സ്, ബോയ്സ് ജീന്‍സ്, ബോയ്സ് ഫാന്‍സി ടീ-ഷര്‍ട്ട്സ്, ഗേള്‍സ് കോട്ടണ്‍ ഫ്രോക്സ്, ഗേള്‍സ് ലഗിന്‍സ് എന്നിവ.
കോംബോ ഉത്സവത്തിന്റെ ഭാഗമായി സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയിലെ 2020-ലെ എഡിഷനുകളാണ് കല്യാണ്‍ സില്‍ക്സ് പരിചയപ്പെടുത്തുന്നത്. ഇതിനൊപ്പം ക്രിസ്മസ് സീസണിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശ്രേണികള്‍ വിപണിയിലെത്തിക്കുമെന്നും പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: