കരുനാഗപ്പള്ളി: ലഹരിതേടുന്നവര്‍, മയക്കുമരുന്നിനു പകരം പുതിയ പരീക്ഷണങ്ങളുമായി രംഗത്ത്. ലഹരിക്കായി ടര്‍പ്പനും വാര്‍ണീഷും സോള്‍വന്റുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ യുവതലമുറ വ്യാപകമായി ഉപയോഗിച്ചു വരുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിനുകള്‍ മയക്കുമരുന്നിനു പകരം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
രക്തത്തില്‍ പഞ്ചസാര (ഷുഗര്‍)യുടെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇന്‍സുലിന്‍ കുത്തിവയ്‌ക്കുന്നത്. എന്നാല്‍ രോഗിയല്ലാത്ത വ്യക്തി ഇന്‍സുലിന്‍ കുത്തിവയ്‌ക്കുമ്പോള്‍ ആ വ്യക്തിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ലഹരി ഉള്ളില്‍ ചെല്ലുമ്പോഴുണ്ടാകുന്ന ഉന്മാദാവസ്ഥയിലെത്തും.
ഇന്‍സുലിന്‍ ഡ്രഗ്‌സിന്റെ ഗണത്തില്‍ പെടാത്തതുമൂലം ലഭിക്കുന്നതിന് തടസ്സങ്ങളില്ല. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് സുലഭമായി ലഭ്യമാകുമെന്നതും ഇത്തരക്കാര്‍ക്ക് സൗകര്യമാണ്. മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് താരതമ്യേന വില കുറവുമാണ്.
ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിലൂടെ ഇവരുെട തലച്ചോറിലേക്കുള്ള രക്തഓട്ടം മന്ദഗതിയിലായി അപസ്മാരം പോലുള്ള രോഗത്തിന് അടിമകളായി മാറുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌കൂള്‍, കോളേജ് തലങ്ങളിലുള്ള നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും വ്യാപകമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: