ടോക്യോ: ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി യസുഹിരോ നകാസോണെ (101) അന്തരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് നാവികസേന ഓഫിസറായിരുന്നു ഇദ്ദേഹം. 1982 മുതല്‍ 1987 വരെയാണ് നകാസോണ പ്രധാനമന്ത്രിപദത്തിലിരുന്നത്. രണ്ടാംലോകയുദ്ധവും ശീതകാലയുദ്ധവും തകര്‍ത്ത ജപ്പാനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തി ശ്രദ്ധേയനായ ഭരണാധികാരിയാണ് നകാസോണെ
2003ല്‍ രാഷ്‌ട്രീയത്തില്‍ നിന്നു വിരമിച്ചെങ്കിലും യുദ്ധവേളകളില്‍ സൈന്യത്തിന് ഇടപെടാനുള്ള അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്ത ഭരണഘടന മാറ്റിയെഴുതണമെന്നു ഭരണനേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെയും സമകാലികനാണ് നകാസോണെ. മുന്‍ പ്രധാനമന്ത്രി നിര്യാണത്തെ തുടര്‍ന്ന് ജപ്പാനില്‍ ഒരാഴ്‌ച്ചത്തെ ദുഃഖാചരണം നടത്തും.
















