ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടന്ന വനിത ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനു പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു സമാനമായ സംഭവംകൂടി. ആന്ധ്രാപ്രദേശിലെ രംഗ റെഡ്ഡി ജില്ലയിലാണ് സംഭവം നടന്നത്. ഇതേ പ്രദേശത്ത് നിന്നാണ് പ്രിയങ്ക റെഡിയുടെ കത്തിക്കരിഞ്ഞ മൃതദേഹവും ലഭിച്ചത്.
എന്നാല്‍, മരിച്ച സ്ത്രിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. വഴിയാത്രക്കാരന്‍ നല്‍കിയ വിവര പ്രകാരമാണ് പോലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒന്നിലധികം ടീമുകള്‍ രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും കേസ് ഉടന്‍ പരിഹരിക്കുമെന്നും ഷംഷാബാദ് മേഖലയിലെ ഡിസിപി പ്രകാശ് റെഡ്ഡി പറഞ്ഞു.
















