മുംബൈ: മഹാരാഷ്‌ട്രയിലെ പുതിയ സര്‍ക്കാര്‍ രൂപികരണത്തിനു ശേഷമുള്ള നിയമസഭാ പ്രത്യേക സമ്മേളനം ചട്ടങ്ങള്‍ ലംഘിച്ചതായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സഭയുടെ ആരംഭത്തില്‍ ‘വന്ദേമാതരം’ ചൊല്ലിയില്ല.
സഭകളുടെ കീഴ്‌വഴക്കം പ്രകാരം ആരംഭസമയത്ത് ‘വന്ദേമാതര’വും അന്ത്യത്തില്‍ ദേശീയ ഗാനവും ആലപിക്കണമെന്നാണ്. എന്നാല്‍, ഇന്നു ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ‘വന്ദേമാതരം’ ആലപിക്കാതിരുന്നത് കീഴ്‌വഴക്ക ലംഘനമാണെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ഇതിനു പുറമെ പ്രത്യേക സമ്മേളനത്തിന്റ കാര്യം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും അദേഹം പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പങ്കെടുക്കാതിരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാ വികാസ് അഗാദി എന്നറിയപ്പെടുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് ഭൂരിപക്ഷം തെളിയിച്ചിരുന്നു.
















