മുംബൈ: മഹാരാഷ്‌ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത കൂട്ടുകക്ഷി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടേണ്ട്. ശിവസനേ-എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തില്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി ഇന്നലെ വൈകിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയിലെ ഏക് നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, എന്‍ സിപിയിലെ ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ.ബി. കോശിയാരിയാണ് നാളെ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി എന്‍സിപി എംഎല്‍എ ദിലീസ് വാല്‍സെ പട്ടീലിനെ പ്രോടേം സ്പീക്കറായി നിയമിച്ചു.
ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്‌ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കപില്‍ സിബല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എംഎന്‍എസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുത്തില്ല.
















