ടോക്യോ: ജപ്പാനില്‍ തുടര്‍ ഭൂചലന മുന്നറിയപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയതോടെ കരുതലുമായി ജപ്പാന്‍ പാര്‍ലമെന്റിലെ എംപിമാര്‍. ഭൂചനത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇരുമ്പ് കവചത്തില്‍ തീര്‍ത്ത ഹെല്‍മറ്റുകളാണ് എംപിമാര്‍ക്ക് നല്‍കിയത്. വലിയ ഭൂകമ്പം ഉണ്ടായാല്‍ മുകളില്‍ നിന്ന് സിമിന്റ് അടക്കമുള്ളവ അടര്‍ന്ന് തലയില്‍ വീഴാതിരിക്കാനാണ് ഈ മുന്‍കരുതലെന്ന് എംപിമാര്‍ വ്യക്തമാക്കി. ജപ്പാനിലെ എക്കാലത്തെയും ഭീഷണിയായ ഭൂകമ്പത്തിനെതിരായ അവബോധം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍മെറ്റുകള്‍ ധരിക്കുന്നതെന്നും എപ്പോഴാണ് അപകടം വരുകയെന്ന് പറയാനാവില്ലെന്നും എംപിമാര്‍ പറഞ്ഞു. 2017 ലാണ് ഇത്തരത്തിലുള്ള ഹെല്‍മെറ്റ് ജപ്പാനില്‍ അവതരിപ്പിക്കുന്നത്.
ആഴക്കടല്‍ മത്സ്യത്തെ ജപ്പാന്‍ തീരത്തോട് അടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിക്കടി ജപ്പാനില്‍ സുനാമി മുന്നറിയപ്പ് നല്‍കുന്നുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ തിരമാലകളുയരാമെന്നും സുനാമിക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍, ഇവിടെ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ആഴക്കടല്‍ മത്സ്യമായ ഓര്‍ഫിഷുകളെ ദുരന്തത്തിന്റെ സൂചനകളായിട്ടാണ് ജപ്പാന്‍ ജനത കാണുന്നത്. ഈ മത്സ്യം ജാപ്പനീസ് പുരാണത്തിലെ നാശത്തിന്റെ അടയാളങ്ങളാണ്. പ്രകൃതിദുരന്തങ്ങള്‍ ആസന്നമാകുമ്പോള്‍ ഒരു മൈലിലധികം വെള്ളത്തിനടിയില്‍ വസിക്കുന്ന മത്സ്യം ഉപരിതലത്തിലേക്ക് വരുന്നുവെന്ന് ജാപ്പനീസുകാരുടെ വിശ്വാസം. ഓര്‍ഫിഷുകളെ തീരത്ത് കണ്ടതോടെ ഭീതിയിലോടെയാണ് ജനങ്ങള്‍.
















