തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ കാണാനായതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന് മണി. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ബാലതാരമായി അഭിനയിച്ച വ്യക്തിയാണ് മണി. താമി എന്ന പേരിലാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.
അതിനുശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ പ്രിയ താരത്തെ ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹവും മണിക്കൊപ്പം വളര്‍ന്നിരുന്നു. തന്നെ കാണണമെന്ന മണിയുടെ ആഗ്രഹം മാധ്യമങ്ങളിലൂടെ അറിഞ്ഞ മോഹന്‍ലാല്‍ തന്നെ മുന്‍കൈ എടുത്ത് അവസരം ഒരുക്കുകയായിരുന്നു.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദര്‍’ സിനിമയുടെ ലൊക്കേഷനിലായിരുന്നു കണ്ടുമുട്ടല്‍. മലയാള ചിത്ര മേഖലയിലെ പുതിയ പുതിയ നായകന് കൂടിയാണ് മണിയിപ്പോള്‍.
ഡോക്ടേഴ്സ് ഡിലെമയുടെ ബാനറില്‍ ആഷിക് അബു അവതരിപ്പിക്കുന്ന ‘ഉടലാഴം’ എന്ന ചിത്രത്തിലെ ഗുളികന് എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസര്‍മാരായ ഡോ. സജീഷ്, ഡോ. മനോജ്, ഡോ. രാജേഷ് എന്നിവരുടെ സുഹൃത്തായ പ്രശസ്ത മെന്റലിസ്റ്റ് ആദിയാണ് മണിക്ക് താരവുമായി കൂടിക്കാണാനുള്ള അവസരം ഒരുക്കിയത്.
മണിയെ ചേര്‍ത്ത് പിടിച്ച് കുശലാന്വേഷണം നടത്തിയ മോഹന്‍ലാല്‍ മണിയുടെ പുതിയ ചിത്രമായ ഉടലാഴത്തിന് എല്ലാവിധ വിജയാശംസകളും നേര്‍ന്നാണ് യാത്രയാക്കിയത്. മണിയെക്കൂടാതെ രമ്യ വത്സല, അനുമോള്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു എന്നിവരും നൂറോളം ഗോത്രവാസികളും അഭിനയിച്ച ഉടലാഴം ഡിസംബര്‍ 6ന് കേരളത്തിലെ തീയേറ്ററുകളിലെത്തും. ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഉടലാഴം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: