Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ്സിനെതിരായ കേസില്‍ മലക്കം മറിഞ്ഞ് സിപിഎം; ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന പരാതിയില്‍നിന്ന് പിന്നോട്ട്; പിണക്കേണ്ടെന്ന് നിലപാടില്‍ ഇടതു പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 05:15 pm IST
in Kerala

തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന എന്‍എസ്എസ്സിനെതിരായ പരാതിയില്‍ നിന്നും സിപിഎം പിന്നോട്ട്. പ്രധാന പരാതിക്കാരായ സിപിഎം തന്നെ തെളിവില്ലെന്ന് വ്യക്തമാക്കിയതോടെ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വട്ടിയൂര്‍കാവ് പിടിച്ചെടുത്തതോടെ ഇനി എന്‍എസ്എസിനെ പിണക്കേണ്ടെന്നാണ് സിപിഎം നിലപാട്. 

നായര്‍ സമുദായ അംഗമായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ജാതി പറഞ്ഞ് എന്‍എസ്എസ് വോട്ട് പിടിക്കുന്നുവെന്നായിരുന്നു സിപിഎം പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരാതി പോലീസിന് കൈമാറി. എന്നാല്‍ ഫലം അനുകൂലമായതോടെ സിപിഎം പിന്നോട്ട് പോയി. പരാതി നല്‍കിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെസി വിക്രമന്‍ തെളിവുകളില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്.

സിപിഎമ്മിനൊപ്പം പരാതി നല്‍കിയ സമസ്ത കേരള നായര്‍ സമാജവും തെളിവുകളൊന്നും ഹാജരാക്കിയില്ല. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം പരാതിയില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാര്‍ പിന്നോട്ട് പോയതോടെ പരാതികള്‍ തള്ളി എന്‍എസ്എസ്സിന് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് ഉറപ്പാണ്.

സമദൂരവും ശരിദൂരവും വിട്ട് വട്ടിയൂര്‍കാവില്‍ യുഡിഎഫിനായി വോട്ട് പിടിക്കാനിറങ്ങിയ എന്‍എസ്എസ്സും സിപിഎമ്മും തമ്മില്‍ പ്രചാരണകാലത്ത് വന്‍ പോരായിരുന്നു നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് എന്‍എസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്നെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. പാലായില്‍ തകര്‍ന്നടിച്ച യുഡിഎഫിന് ജീവന്‍കൊടുക്കാനാണ്  എന്‍എസ്എസ്സിന്റെ ശ്രമമെന്നും അന്ന് കോടിയേരി വിമര്‍ശിച്ചു. ആ നിലപാടില്‍ നിന്നാണ് ഇന്ന് സിപിഎം പിന്നോട്ട് പോയിരിക്കുന്നതും എന്‍എസ്എസ്സിനെ പിണക്കേണ്ടെന്ന നിലപാടില്‍ എത്തി നില്‍ക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.