ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിന്യാസിക്കാനൊരുങ്ങി കേന്ദ്രം. ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ സേനയെ വിന്യസിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് പോലീസിനെ സഹായിക്കാനായി 12 കമ്പനി ആര്‍എ എഫ് സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. സംസ്ഥാനത്ത് വിന്യസിക്കുന്ന 12 കമ്പനി ആര്‍എഎഫ് സേനയില്‍ ഒരു കമ്പനി വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ്.
മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രാദേശിക എംഎല്‍എമാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്‌ട്ര എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലുകളുടെ പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ പരിസരത്തെ സുരക്ഷയ്‌ക്കായി അര്‍ധ സെനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
















