കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ടി.ജി. മോഹന്‍ദാസിനു നേരേ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. കാറില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വളഞ്ഞു വച്ചു മുദ്രാവാക്യം വിളിക്കുകയും കാറിനു നേരേ ആക്രമണം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന ഭരണഘടനയും ജനാധിപത്യവും എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലെ സെമിനാറില്‍ പങ്കെടുക്കാനാണ് മോഹന്‍ദാസ് എത്തിയത്. അദ്ദേഹത്തെ കൂടാതെ ജേക്കബ് തോമസ്, ടി.പി സെന്‍കുമാര്‍ അടക്കമുളളവരും സെമിനാറില്‍ വിഷയാവതരണം നടത്തുന്നുണ്ട്.
ബിജെപി അനുഭാവമുളള ഇവരെ സെമിനാറിലേക്ക് സര്‍വകലാശാല അധികൃതര്‍ ഏകപക്ഷീയമായി ക്ഷണിച്ചെന്ന് ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. തന്നെ തടഞ്ഞുവച്ചിരുന്ന വിവരം ടി.ജി. മോഹന്‍ദാസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എസ്എഫ്‌ഐയുടെ മുദ്രാവാദ്യത്തേയും അദ്ദേഹം ട്രോളിയിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ എന്നെ തടഞ്ഞുകൊണ്ട് എസ്എഫ്‌ഐക്കാര്‍ വിളിക്കുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം എന്നായിരുന്നു ട്വീറ്റ്.
















