ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്‌ട്രയില്‍ ഉപമുഖ്യമന്ത്രിയായി അധികാരത്തിലേറിയ എന്‍സിപി നേതാവ് അജിത് പവാര്‍. സംസ്ഥാനത്ത് സുസ്ഥിരമായ സര്‍ക്കാരുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കഠിനമായി പ്രയത്‌നിക്കുമെന്നും മോദിജി നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ അജിത് പവാര്‍ വ്യക്തമാക്കുന്നു.
മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവര്‍ക്കും അജിത് പവാര്‍ നന്ദി അറിയിച്ചു.
















