നിങ്ങള്‍ക്കുമാകാം കോടീശ്വരന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി പേര്‍ക്ക് സുരേഷ് ഗോപി കൈതാങ്കായിട്ടുണ്ട്. തന്റെ ബന്ധങ്ങളും സ്വാധീനവും മത്സാരാര്‍ത്ഥികളും ഉന്നമനത്തിനായി ഉപയോഗിച്ചിരുന്ന സൂരേഷ് ഗോപി ഇതാ സന്തോഷിന്റെ ആഗ്രഹവും യാഥാര്‍ത്ഥ്യമാക്കുന്നു. കഴിഞ്ഞ ദിവസം ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്’ പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയ സംഗീതയുടെ ഭര്‍ത്താവാണ് സന്തോഷ്. കാലിന്റെ വൈകല്യം തന്റെ ഗാനാലാപന മികവിനെ തെല്ലും ബാധിക്കാത്ത അതുല്യ പ്രതിഭയാണ് സന്തോഷ്.
മത്സരം മതിയാക്കിയപ്പോള്‍ സംഗീതയുടെ ആഗ്രഹത്തെ കുറിച്ച് ഭര്‍ത്താവ് സന്തോഷ്, സുരേഷ് ഗോപിയോട് പറയുകയുണ്ടായി. സന്തോഷിനു സിനിമയില്‍ ഗാനം ആലപിക്കാനൊരു അവസരമാണ് അവര്‍ ചോദിച്ചത്. സന്തോഷിന്റെ വാക്കുകള്‍ മുഴുവിപ്പിക്കും മുന്നേ ‘ഞാന്‍ ഇങ്ങ് എടുക്കുവ’, ‘ ഈ സന്തോഷിനെ ഞാന്‍ ഇങ്ങ് എടുത്തു’ എന്ന് സൂരേഷ് ഗോപിയും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് 2020ല്‍ റീലിസിനോരുങ്ങുന്ന ‘കാവല്‍’ എന്ന സുരേഷ് ഗോപി ചിത്രത്തില്‍ പാടാന്‍ ഒരു അവസരം നല്‍കാമെന്നും അദേഹം വാക്കുകൊടുത്തു.
ഇതിനു പിന്നാലെയാണ് ‘കാവല്‍’ന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത്. ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്’ പരിപാടിയുടെ ഭാഗങ്ങള്‍ക്കൊപ്പം ‘എന്റെ സിനിമ കാവലില്‍ താങ്കള്‍ പാടിയിരിക്കും. സുരേഷേട്ടനുവേണ്ടി. എന്റെ നിതിനു വേണ്ടി നല്ലവരായ മലയാളികള്‍ക്ക് വേണ്ടി. ഞങ്ങള്‍ താങ്കളുടെ ആഗ്രഹത്തിന് കാവാലായിരിക്കും’ എന്ന അടിക്കുറിപ്പോടെ അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് വ്യക്തമാക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. കാവല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ‘കാവല്‍ ‘ ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് അദേഹം പോസ്റ്റര്‍
ഫേസ്ബുക്കിലെ പോസ്റ്റ് ചെയ്തത്. നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിന് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: