കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെവികസനത്തിനും നവീകരണത്തിനുമായി ലഭിക്കുന്ന കോടികളുടെ ഫണ്ടില്‍ വന്‍തിരിമറി. മറ്റു പല ആവശ്യങ്ങള്‍ക്കുമാണ് ഈ തുക പലപ്പോഴും വിനിയോഗിക്കുന്നത്.പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച ബത്തേരി സര്‍വജന സ്കൂളിന്റെ മാത്രമല്ല, കേരളത്തിലെ പല വിദ്യാലയങ്ങള്‍ക്കും കിട്ടുന്ന വികസന ഫണ്ട് ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യുകയാണ്. ദുര്‍വിനിയോഗം കൂടുതല്‍ വയനാട് ജില്ലയിലാണ്. സ്കൂള്‍ കെട്ടിട നിര്‍മാണ ഫണ്ട് എടുത്ത് 80 ലക്ഷം രൂപ ചെലവില്‍ പാലം പണിയാന്‍ തീരുമാനിച്ച സ്കൂള്‍വരെ ജില്ലയിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഫണ്ട് വിഹിതം, അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന എന്ന നയം പ്രഖ്യാപിച്ച് തിരിമറിക്ക് സൗകര്യം ചെയ്തുകൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. ഫണ്ട് വിനിയോഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല കൊടുത്തതിലൂടെ പലരുടേയും രാഷ്ട്രീയ താത്പര്യ പ്രകാരമാണ് ഫണ്ട് െചലവ ഴിക്കല്‍. വയനാട്ടില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളി െല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ ചില പാര്‍ട്ടികള്‍ക്ക് ശതമാനം കണക്കാക്കി വീതം വെച്ചിട്ടുപോലുമുണ്ട്.മാനന്തവാടി ഉപജില്ലയിലെ കുഞ്ഞോം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മൂന്നുകോടി രൂപ കെട്ടിടനിര്‍മാണത്തിന് അനുവദിച്ചു. അതില്‍ 80 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്നത് പാലമാണ്. സ്കൂളിന്റെ കോമ്പൗണ്ടിലേക്ക് റോഡില്‍നിന്ന് കടക്കാനാണ് ഈ പാലം. ഇതിന്റെ നിര്‍മാണക്കരാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ കൊടുക്കുന്നതില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കരാര്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയ്ക്ക് നല്കി. പക്ഷേ, സിഡ്കോ ഉപകരാറുകള്‍ കൊടുക്കുകയാണ് പതിവ്. അത് ഏറ്റെടുത്തു നടത്തുന്നത് ജില്ലയിലെ യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ നിര്‍ദേശിക്കുന്ന കരാറുകാരാണ്. എംഎല്‍എയുടെ ബന്ധുക്കളിലൊരാളാണ് മുഖ്യ കരാറുകാരന്. പാലംപണിക്കെതിരേ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ പരാതി എത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുഞ്ഞോം തോട് കവിഞ്ഞ് സ്കൂള്‍ പ്രവര്‍ത്തനം മുടങ്ങാറുണ്ടെങ്കിലും അതിന് പ്രതിവിധി പദ്ധതികളൊന്നുമില്ല.
മാനന്തവാടി തേറ്റമല ഗവ. ഹൈസ്കൂളിന് 10 ലക്ഷം രൂപ ചെലവില്‍ ഐടി കെട്ടിടത്തിന് അനുമതി നല്കി. യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. മുന്‍പ് ഈ സ്കൂളില്‍ നിര്‍മാണം തുടങ്ങിയ രണ്ട് ക്ലാസ് മുറികള്‍ പൂര്‍ത്തിയായിട്ടില്ല. കരാറുകാരന് പണം നല്കി. ഇതിനെതിരെ ഡിപിഐക്ക് പരാതിയുള്ളപ്പോഴാണ് 10 ലക്ഷത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയത്. ഒരുകോടി കൊടുത്തുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പല സ്കൂളിനും കൊടുത്തിട്ടില്ല. കിട്ടിയവ കരാര്‍ കൊടുത്തിട്ടില്ല. നിര്‍മാണം നടത്തിയവര്‍ കമാനങ്ങളും മുറ്റം ടൈല്‍ വിരിക്കലും ഓഫീസ് മോടിപിടിപ്പിക്കലുമാണ് നടത്തിയത്. എന്നാല്‍ ഏറ്റവും വലിയ അഴിമതി, നിര്‍മാണങ്ങളുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിക്കും മുന്പ്കരാറുകാര്ക്ക് പണം നല്‍കുന്നതാണ്. ഇതിലൂടെ വന്‍ കമ്മീഷനാണ് ചിലര്‍ നേടുന്നത്. വയനാട് ജില്ലയില്‍ 10 വര്‍ഷത്തിനുള്ള ില് നിര്‍മിച്ച ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഈ വര്‍ഷം അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച് ഫണ്ട് വിനിയോഗിച്ചതായി കണക്കു കാണിക്കുന്ന തട്ടിപ്പാണ് വ്യാപകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: