ശബരിമല: സന്നിധാനത്ത് നടപ്പന്തലിലൂടെ സാധനങ്ങളുമായി എത്തുന്ന ട്രാക്ടര്‍ സര്‍വീസുകള്‍ നിര്‍ത്തി കൊപ്രാക്കളത്തിന് സമീപത്തുകൂടി പുതിയപാത നിര്‍മ്മിച്ച് കടത്തിവിടാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. ട്രാക്ടര്‍ റോഡിന്റെ നിര്‍മാണ നീക്കത്തെ വനം വകുപ്പ് എതിര്‍ത്തതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ ട്രാക്ടറുകളുടെ സഞ്ചാരം ഒഴിവാക്കാനായിരുന്നു പുതിയ ട്രാക്ടര്‍ പാതയുടെ നിര്‍മാണത്തിന് തുടക്കമിട്ടത്.
വലിയ നടപ്പന്തലിന് സമീപത്ത് നിന്ന് ആരംഭിച്ച് സര്‍ക്കാര്‍ ആശുപത്രിക്ക് പുന്നിലൂടെ കൊപ്രാക്കളത്തിന് സമീപത്ത് കൂടിയാണ് പാത കടന്ന് പോകുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാക്ടര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ഈ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും അവര്‍ മൗനം പാലിക്കുകയണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉന്നത അധികാരസമിതി. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താതെ ആശുപത്രിക്ക് പുറകിലൂടെ ട്രാക്ടര്‍ ഓടിക്കാനാണ് മുഖ്യമന്ത്രിയുടെ യോഗത്തില്‍ ഉണ്ടായ തീരുമാനമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുനൂറോളം മീറ്റര്‍ നീളമാണ് പുതിയ പാതയ്ക്കുള്ളത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നിര്‍മ്മാണം തുടങ്ങിയിരുന്നെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മ്മാണം മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സന്നിധാനത്തും വലിയ നടപ്പന്തലിലും തിരക്ക് വര്‍ധിക്കുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ട്രാക്ടര്‍ പായുന്നത് തീര്‍ഥാടകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: