ഇന്ത്യന്‍ സിനിമയില്‍ ഹിറ്റുകള്‍ ശൃഷ്ടിച്ച പ്രിയദര്ശന് 16 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും ബോളീവുഡിലേത്തിരിക്കുകയാണ്. ഇരുപതുകോടിയിലേറെ കളക്ഷന്‍ നേടിയ ഹംഗാമയുടെ രണ്ടാംഭാഗവുമാണ് പ്രിയദര്ശന് എത്തുന്നത്. അശ്ലീലമോ, ദ്വയാര്‍ത്ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനറായിരിക്കും ഹംഗാമ സെക്കന്‍ഡ് എന്ന് പ്രിയദര്ശന് വ്യക്തമാക്കി.
പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ആറ് കോടി ബജറ്റില്‍ ഒരുക്കിയ ഹംഗാമ. ടിപ്പിക്കല്‍ പ്രിയദര്ശന് കോമഡി സിനിമയില്‍ അക്ഷയ് ഖന്നയ്ക്കും റിമി സെന്നിനും പകരം പുതിയ നായികാ നായകന്മാരായിരിക്കുമെന്നും സംവിധായകന് പറഞ്ഞു. പരേഷ് റാവലും ചിത്രത്തിലുണ്ടാകും.
100 കോടി ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുമ്പോഴാണ് പ്രിയദര്ശന് വീണ്ടും ബോളിവുഡിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: