തിരുവനന്തപുരം: ഷൈന്‍ നിഗത്തിനെ പുതിയ സിനിമകളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് പ്രഡ്യൂസേഴ്സ് ആസോസിയോഷന്‍ തീരുമാനിച്ചു. ഷൈനുമായുള്ള ഒത്തുതീര്‍പ്പു തര്‍ക്കം പരിഹരിക്കാന്‍ കൊണ്ടുവന്ന കരാര്‍ വ്യവസ്ഥ താരം ലംഘിച്ചതിനാലാണ് തീരുമാനം.
നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള തര്‍ക്കത്തില്‍ പരിഹാരമായി ചിലനിബന്ധനകള്‍ വച്ചിരുന്നു. എന്നാല്‍ വെയില് സിനിമയുടെ ഷൂട്ടിങ് ഷൈന്‍ കാരണം മുടങ്ങിയെന്ന് നിര്‍മാതാവ് ജോബിജോര്‍ജ് അസോസിയേഷനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. പരാതിയില്‍ അസോസിയേഷന് അടിയന്തിരയോഗം കൂടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഷെയ്ന് നിഗം വെയില് എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് താരസംഘടനയായ അമ്മയ്ക്കു താരം പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന് ശരത്, മുന്‍ നിര്‍മാതാവ് സന്ദീപ്, നിലവിലെ നിര്‍മാതാവ് ജോബി ജോര്‍ജ് എന്നിവര്‍ ആരോപണം തട്ടിപ്പാണെന്നും പണം വാങ്ങിയ ശേഷം ഷെയ്ന് സഹകരിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പനുസരിച്ച് ഷെയ്ന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കുര്‍ബാനി’ എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം ജോബി നിര്‍മിക്കുന്ന വെയിലിന്റെ ഷൂട്ടിങ്ങിനെത്തുമെന്നായിരുന്നു വ്യവസ്ഥ. കുര്‍ബാനിക്കായി ഷെയ്ന് മുടിമുറിച്ചതു മൂലം വെയിലിലെ കഥാപാത്രത്തിന്റെ രൂപമാറ്റം സംഭവിച്ചെന്നും ഇത് കരാറിന് വിരുദ്ധമാണെന്നുമായിരുന്നു ജോബിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: