ആലപ്പുഴ: മയക്കുമരുന്നിന് എതിരായ ഒരു ബോധവത്കരണത്തിന്റെ ഭാഗമായുള്ള ദൃഢപ്രതിജ്ഞ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ എത്തിയ സംഘടാകരെ അനൗചത്യം ചൂണ്ടിക്കാട്ടി മടക്കി അയച്ച കഥ വെളിപ്പെടുത്തി നടന് സലിംകുമാര്‍. മയക്കുമരുന്നിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച സംഘാടകരെ മടക്കിയയച്ച കഥ പറഞ്ഞ് നടന് സലികുമാര്‍. ‘മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലാന്‍ എനിക്ക് പറ്റില്ല. ഞാന്‍ സിഗരറ്റ് വലിക്കാറുണ്ട്. സിഗരറ്റ് മയക്കുമരുന്ന് അല്ലെങ്കിലും അതും ഒരു മരുന്നാണ്. ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കുക, അതുമല്ലെങ്കില്‍ കുഞ്ചാക്കോ ബോബനെ വിളിക്കുക’ എനിക്ക് സജസ്റ്റ് ചെയ്യാനുള്ളത് ഇവരെയാണെന്നും താന്‍ സംഘടകരോട് പറഞ്ഞെന്നു സലിംകുമാര്‍. ചങ്ങനാശേരി എസ്.ബി കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് സലിംകുമാര്‍ ഇക്കാര്യം പറഞ്ഞത്.
പുതുതലമുറ നടന്മാരില് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ഞാന്‍ കണ്ട ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. അവന് എസ്ബി കോളെജിന്റെ സന്തതിയാണെന്നതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും സലിംകുമാര്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയാണു വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്.
‘എനിക്ക് ഒരു അസുഖം പിടിപെട്ടപ്പോള്‍ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ആളുകള്‍ പതിനാറടിയന്തരം വരെ നടത്തി’ അസുഖം പിടിപെട്ട് ഐസിയുവില്‍ കിടന്ന നാളുകള്‍ വലിയ മാറ്റം വരുത്തിയെന്ന് താരം പറഞ്ഞു. കൈയെത്തുംദൂരത്ത് മരണം നില്‍ക്കുകയായിരുന്നു. മനസില്‍ എന്തെങ്കിലും ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം അന്ന് അവസാനിപ്പിച്ചതാണ്. ഐസിയുവില്‍ തൊട്ടടുത്ത കിടന്ന ഒരു യുവാവിന്റെ മരണത്തിനു മുന്‍പ് അമ്മയുമായുള്ള കൂടിക്കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞുവെന്നും സലിംകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: