കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തിന് എറണാകുളത്ത് തുടക്കമായി. ഇന്നലെ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു.
അഞ്ചുനിലയില്‍ മന്ദിരം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ലളിതമായ ചടങ്ങില്‍ കമ്മിറ്റിയംഗങ്ങളായ ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: