ഏഴിമല (കണ്ണൂര്‍): രാജ്യപതാക താഴാന്‍ ഒരിക്കലും അനുവദിക്കരുതെന്നും രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സേനാവിഭാഗങ്ങള്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റസ് കളര്‍ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വെല്ലുവിളികള്‍ക്ക് പുറമേ രാജ്യം മറ്റ് പലവെല്ലുവിളികളും നേരിടുകയാണ്. പ്രകൃതിദുരന്തടക്കമുള്ള ഘട്ടങ്ങളില്‍ നാവികസേനയുടെ പ്രവര്‍ത്തനം അനിവാര്യമായ കാലഘട്ടമാണ്. ഇതിന് സേന കൂടുതല്‍ സജ്ജമാകണം. മികച്ച സേവനത്തിനുള്ള ഈ പുരസ്കാരം മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജ്ജമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
സമുദ്ര സുരക്ഷ ഒരുക്കുന്നതില്‍ ഇന്ത്യന്‍ നാവിക സേന മികച്ച സേവനമാണ് നടത്തുന്നത്.അഭിമാനദിനം സാക്ഷാത്കരിക്കുന്നതിനുള്ള കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഐഎന്‍എയുടെ ഉദ്യോഗസ്ഥരെ രാഷ്ട്രപതി അഭിനന്ദിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അക്കാദമി സ്വന്തമാക്കിയ പ്രശസ്തിയെ ഇത് വ്യക്തമാക്കുന്നു. പരിശീലനം നേടുന്ന ഉേദ്യാഗസ്ഥരെ പ്രചോദിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള പ്രചോദനാത്മക ചിഹ്നമായിരിക്കണം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പുരസ്കാരം. വരാനിരിക്കുന്നത് വിവര സാങ്കേതികതയുടെ കാലമാണെന്നും ഇതിനനുസൃതമായി പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.
അക്കാദമി കേഡറ്റുമാരുടെഗാര്ഡ് ഓഫ് ഓണറും രാഷ്ട്രപതിപരിശോധിച്ചു. പരമ്പരാഗതമായ കീഴ് വഴക്കമെന്ന നിലയില്‍ വിവിധ മത പുരോഹിതര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രസിഡന്റസ് കളര്‍ അവാര്‍ഡ് ലഭിച്ചഏഴിമല നാവിക അക്കാദമിക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, നാവിക സേനാ മേധാവി അഡ്മിറല്‍ കരം വീര്‍ സിങ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ല എന്നിവര്‍ സംബന്ധിച്ചു. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സൈനിക കേന്ദ്രങ്ങള്‍ക്ക് നല്കുന്ന പരമോന്നത പുരസ്കാരമാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. പട്ടില്‍ തയാറാക്കിയ പ്രത്യേക പതാകയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. അക്കാദമി കേഡറ്റ് ക്യാപ്റ്റന്സുശീല് സിങ് പതാകഏറ്റുവാങ്ങി. അവാര്‍ഡ് സമര്‍പ്പണത്തിന് ശേഷം കേഡറ്റുകളുടെ പരേഡും ഉണ്ടായി. പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേക തപാല്‍ കവറും ചടങ്ങില്‍ പുറത്തിറക്കി. ചടങ്ങിന് രാഷ്ട്രപതി വേദിയിലെത്തുന്നതിന് തൊട്ടുമുമ്പ് ആദരസൂചകമായി 21 ആചാര വെടി മുഴക്കി. ചടങ്ങിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് രാഷ്ട്രപതി കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: