മാരുതി സുസുക്കിയുടെ ഹിറ്റ് വാഹനങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് എസ്യുവി സ്റ്റൈല്‍ എസ്-പ്രസ്സോ. 2019 സപ്തംബര്‍ 30 ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയ എസ്-പ്രസ്സോയുടെ 10,634 യൂണിറ്റുകളാണ് ആദ്യമാസംകൊണ്ട് വിറ്റുപോയത്. ഇതോടെ രാജ്യത്തെ ഏറ്റവുമധികം വില്പനയുള്ള പത്തു വാഹനങ്ങളുടെ പട്ടികയിലും എസ്-പ്രസ്സോ ഇടം പിടിച്ചു.
സ്റ്റാന്‍ഡര്‍ഡ്, എല്‍എക്സി, വിഎക്സി, വിഎക്സി+ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ എസ്-പ്രസ്സോ വിപണിയില്‍ ലഭിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ മാരുതി വാഹനത്തിന്റെ എക്സ്ഷോറൂം വില 3.71 ലക്ഷം മുതല്‍ 4.94 ലക്ഷം രൂപ വരെയാണ്. ഈ ബിഎസ് 6 വാഹനത്തിന് 68 എച്ച്പിയും 90 എന്‍എം ടോര്‍ക്കുമുണ്ട്. 1.0 ലിറ്റര്‍, കെ10 പെട്രോള്‍ എഞ്ചിനുള്ള എസ്-പ്രസ്സോക്ക് എബിഎസ് വിത്ത് ഇബിഡി, എയര്‍ബാഗ് തുടങ്ങി പത്തിലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള ഈ വണ്ടിലിറ്ററിന് 21കീ.മീ മൈലേജ് നല്കുന്നു.
എസ്യുവി ലുക്ക് തോന്നിക്കാന്‍ വേണ്ടി മസ്കുലറായ 14 ഇഞ്ച് ടയറുകളും വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലുപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് എസ്പ്രെസോ വിപണിയില്‍ എത്തിയിരിക്കുന്നത്. ഇരട്ട ചേംബര്‍ ഹെഡ്ലാമ്പുകള്‍, സിഗ്നേച്ചര്‍ സി ആകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, ബോഡി-കളര്‍ ബമ്പറുകള്‍, ഒആര്‍വിഎമ്മുകള്‍, പുറത്തെ വാതില്‍ ഹാന്‍ഡിലുകളും മാരുതി സുസുക്കി എസ്-പ്രസ്സോയുടെ പ്രത്യേകതയാണ്.
സ്റ്റിയറിംഗില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന ഓഡിയോ, വോയ്സ് നിയന്ത്രണങ്ങള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള വിശാലമായ ക്യാബിനും എസ്-പ്രസ്സോക്ക് സ്വന്തം. മാരുതി സുസുക്കി ആള്‍ട്ടോ കെ 10, ഡാറ്റ്സണ്‍ റെഡി-ഗോ, റെനോ ക്വിഡ് തുടങ്ങിയ വാഹനങ്ങളുമായാണ് എസ്-പ്രസ്സോ മത്സരിക്കുന്നത്. സോളിഡ് സിസില്‍ ഓറഞ്ച്, പേള്‍ സ്റ്റാര്‍റി ബ്ലൂ, സോളിഡ് വൈറ്റ്, സോളിഡ് ഫയര്‍ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: