സിനിമാ ചിത്രീകരണത്തിനിടെ നടന് ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം ഉണ്ടായത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജുവിന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. പാലക്കാട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പൊള്ളലേറ്റ ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയുടെ സംവിധായകന് സച്ചി തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ബിജു മേനോന് അയ്യപ്പന് നായര്‍ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: