Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേജസ് ദിനപത്രത്തിന്റെ ജീവനക്കാരന്‍ മാവോയിസ്റ്റുകളേയും മുസ്ലിം തീവ്രവാദികളേയും ബന്ധിപ്പിക്കുന്ന കണ്ണി; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മറവിലും ഇസ്ലാമിക തീവ്രവാദികള്‍; പി. മോഹനനെ പിന്തുണച്ച് പി. ജയരാജനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 10:38 am IST
in Kerala

തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും. മാവോയിസ്റ്റുകളെ പിന്തുണയ്‌ക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നതിനു തെളിവുണ്ടെന്നും പി. മോഹനന്‍ ഇസ്ലാമിക തീവ്രവാദികള്‍ എന്നു ഉദ്ദേശിച്ചത് മതവിശ്വാസികളെ അല്ലെന്നും പി.ജയരാജന്‍. പ്രസിദ്ധീകരണ നിര്‍ത്തിയ തേജസ് ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു 

ഇസ്ലാമിക തീവ്രവാദികള്‍ എന്നു കേള്‍ക്കുമ്പോള്‍ മുസ്ലിംലീഗിനോ മറ്റു മതസംഘടനകള്‍ക്കോ വേദനിക്കേണ്ടതില്ല. ഹിന്ദു തീവ്രവാദം എന്നു പറയുമ്പോള്‍ ഹിന്ദുമതക്കാര്‍ അതൊന്നും വകവയ്‌ക്കാറില്ല. ഇസ്ലാമിക തീവ്രവാദം എന്ന വാക്ക് പറയുന്നതില്‍ കുഴപ്പമില്ല. ഭീകരസംഘടനയായ ഐഎസ് എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നു തന്നെയാണ്. കേരളത്തില്‍ പല ജില്ലകളില്‍ നിന്നും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിന്റേയും പങ്കിനെ പറ്റി പല തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മാവോയിസ്റ്റുകളെ സഹായിക്കുന്നതിലും ഇത്തരക്കാര്‍ മുന്‍പന്തിയിലുണ്ട്. അതിനാല്‍ ഇസ്ലാമിക തീവ്രവാദം എന്നു മോഹനന്‍ പറഞ്ഞതില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വേദനിക്കേണ്ടതില്ലെന്നും ജയരാജന്‍. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- 

മാവോയിസ്റ്റുകളെ ഇസ്ലാമിസ്‌റ് തീവ്രവാദികള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരു പൊതു യോഗത്തില്‍ സ:പി മോഹനന്‍ മാസ്റ്റര്‍ പ്രസംഗിച്ചത്തിന്റെ പേരില്‍ സിപിഎമ്മിനെതിരെ വിരുദ്ധന്‍മാര്‍ ആക്രോശം തുടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് സിപിഐഎം ഇസ്ലാമിക വിശ്വസികള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ആരംഭിച്ചിരിക്കുന്നു.ഭീകരവാദ സംഘടനയായ ഐ എസ് ന്റെ പൂര്‍ണ രൂപം ഇസ്ലാമിക് സ്‌റ്റേറ്റ് എന്നാണ്.അതിന്റെ അര്‍ത്ഥം ഇസ്ലാമിക വിശ്വാസികള്‍ ആകെ ഭീകരവാദികള്‍ ആണ് എന്നല്ല.ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറയുമ്പോ ലീഗുകാര്‍ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല.

ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാര്‍.ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും സാമൂഹ്യനീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്.ഹിന്ദു തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ആര്‍എസ്എസ് എതിര്‍ക്കുന്നത് പോലെയാണ് മുസ്ലിം തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത്.മുസ്ലിം തീവ്രവാദികള്‍ക്കെതിരായി പറഞ്ഞാല്‍ അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാന്‍ തയ്യാറാവണം.

ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത്.അവര്‍ ആത്മപരിശോധന നടത്തുക.യഥാര്‍ത്ഥ മതവിശ്വാസികള്‍ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങള്‍ക്ക് എതിരാണ്.ഇന്ന് സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്.ആര്‍എസ്എസ് നേതൃത്വത്തില്‍ നടത്തുന്ന വ്യാജപ്രപ്രചാരണങ്ങളുടെ മറുപതിപ്പാണ് ഒരുവിഭാഗം മുസ്ലിം ലീഗ് അണികളും നടത്തുന്നത്.രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബിജെപി/ആര്‍എസ്എസ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടര്‍ മിണ്ടില്ല.രാജ്യത്താകമാനം സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല.പൊട്ടക്കിണറ്റിലെ തവളകളായി സിപിഐഎമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്.പലപ്പോളും സിപിഐഎമ്മിനെതിരായി ആര്‍എസ്എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് പോലും ഇത്തരം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളാണ്.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പണ്ഡിതനായ എം എന്‍ കാരശ്ശേരി തീവ്രവാദികള്‍ക്ക് വേണ്ടി ഘോര ഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഞാന്‍ വായിച്ചത് കാരശേരിയുടേതാണ്. അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിനു എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല.മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല.സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകള്‍ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവര്‍ ഒത്തു ചേരുന്നുണ്ട്.

സിആര്‍പിപി എന്ന സംഘടനയുടെ (കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്) ഡല്‍ഹി യോഗത്തില്‍ കോഴിക്കോടുകാരനായ പ്രൊഫ. കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

മാലേഗാവ് സ്‌ഫോടനക്കേസിലും അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസിലും ആദ്യം പ്രതി ചേര്‍ക്കപ്പെട്ടത് മുസ്ലിം യുവാക്കളെ ആണ്. പിന്നീടാണ് ഇത് ചെയതത് ഹിന്ദുത്വ തീവ്രവാദികള്‍ ആണെന്ന് ബോധ്യമായത്. ഈ സംഭവത്തിന്റെ തുടക്കം മുതല്‍ സിപിഐഎം ആണ് ശരിയായ നിലപാടെടുത്തത്. ഹിന്ദുത്വ തീവ്രവാദികള്‍ ക്കെതിരായ ഉറച്ച നിലപാടെടുക്കുന്ന സിപിഐഎമ്മിന് ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളെയും തുറന്നു കാട്ടേണ്ടതുണ്ട്. അതിനാല്‍ ഇസ്ലാമിസ്റ്റുകളെ വിമര്‍ശിക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുള്ള ഏത് ഇസ്ലാം മതവിശ്വാസിയും സിപിഐഎമ്മിന് ഒപ്പം ചേരും. ഹിന്ദുത്വ തീവ്രവാദികളെ എതിര്‍ക്കുമ്പോള്‍ സാധാരണ ഹിന്ദു ജന വിഭാഗങ്ങളും പാര്‍ട്ടിയോടൊപ്പം അണിനിരക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.