കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് അലന് ഷുഹൈബിന്റെ കുടുംബവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൂടിക്കാഴ്ച്ച നടത്തി. മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അലന് ഷുഹൈബിനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തതിനെ കാനം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്.
അലന് ഷുഹൈബിന്റെ പിതാവ് ഷുഹൈബും സാമൂഹിക പ്രവര്‍ത്തകയുമായ കെ. അജിതയുമായും കാനം കൂടിക്കാഴ്ച്ച നടത്തി. യുഎപിഎയ്ക്കെതിരെ എഐവൈഎഫ് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിക്കു ശേഷമാണ് കാനം ഷുഹൈബിനെയും അജിതയെയും കണ്ടത്. അലന്റെ അറസ്റ്റും കേസും സംബന്ധിച്ചും കാനം ബന്ധുക്കളുമായി സംസാരിച്ചാണ് പിരിഞ്ഞത്.
എഐവൈഎഫ് പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള അറസ്റ്റില്‍ കാനം പോലീസിനെ രൂക്ഷമായി പരിഹസിച്ചു. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎപിഎയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്. ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയെയായിരുന്നു എങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാവുമായിരുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം അറസ്റ്റിലായ അലനും താഹയും നഗരമാവോയിസ്റ്റുകളാണ് തങ്ങളെന്ന് അന്വേഷണ സംഘത്തിനു മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇരുവര്‍ക്കുമൊപ്പമുള്ള ഉസ്മാന് എന്നയാള്‍ക്കുവേണ്ടി തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. അലനും താഹയ്ക്കും മാവോയിസ്റ്റ് ലഘുലേഖകളും മറ്റും എത്തിച്ച് നല്‍കിയിരുന്നത് ഉസ്മാനാണെന്നാണ് സംശയിക്കുന്നത്.
ഇയാള്‍ക്ക് അന്യ സംസ്ഥാനങ്ങളുമായി ബന്ധമുള്ളതിനാല്‍ കര്‍ണ്ണാടക തമിഴ്മനാട് പോലീസിന്റെ സഹായം തേടി തെരച്ചില്‍ ശക്തമാക്കാനുമം പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഉസ്മാനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനായി കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: