മലപ്പുറം: മകന്റെ ചികിത്സക്കെത്തിയ മാതാവിനെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍. തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പില്‍ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ചികിത്സയ്‌ക്കായാണ് ഉമ്മറിന്റെ അടുത്ത് യുവതി ആദ്യം എത്തുന്നത്. പിന്നീട് ആ പരിചയത്തിന്റെ പേരില്‍ യുവതിയെ ഇയാളുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി. ജോലിക്കിടെ ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉമ്മറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
















