ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ സമര സംഘടനകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സംഘര്‍ഷം. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതകളടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ വ്യാപകമായ കൈയേറ്റം. ഇന്നലെ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. ആംബുലന്‍സ് അടക്കം തടയുകയും ചെയ്തു. എന്തിനാണ് ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് സമരമെന്ന് ചോദ്യമാണ് സമരക്കാരെ ചൊടിപ്പിച്ചത്. റിപ്പബ്ലിക് ചാനലിന്റെ വനിത റിപ്പോര്‍ട്ടായിരുന്നു ചോദ്യം ചോദിച്ചത്. ഇതിനോട് പരുഷമായാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്നും ദേശീയതയൊക്കം ചാനലില്‍ കാണിച്ചാല്‍ മതിയെന്നു ഇനി നിങ്ങള്‍ ചോദ്യം ചോദിക്കേണ്ടെന്നും സമരക്കാര്‍ ആക്രോശിച്ചു. നിങ്ങള്‍ ക്ഷണിച്ചിട്ടാണ് വന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുക എന്നത് തന്റെ അവകാശമാണെന്നും വനിത റിപ്പോര്‍ട്ടര്‍ പറഞ്ഞെങ്കിലും രോഷാകുലരായ സമരക്കാര്‍ മറ്റുള്ള റിപ്പോര്‍ട്ടര്‍മാരോടും തട്ടിക്കയറി. നിങ്ങള്‍ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും മറ്റുള്ളവര്‍ ചെയ്താല്‍ മതിയെന്നും റിപ്പബ്ലിക്, ടൈംസ് നൗ അടക്കം മാധ്യമങ്ങളോട് ഇവര്‍ ആജ്ഞാപിച്ചു. എന്നാല്‍, ഇതു മറ്റു മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ വാക്കേറ്റമായി. ആസാദിയുടെ പേരില്‍ സമരം നടത്തുന്നവര്‍ ചോദ്യം ചോദിക്കാനുള്ള ആസാദി തരില്ലെയെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചതോടെ വീണ്ടും ബഹളമായി.
കഴിഞ്ഞ ദിവസം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ജെഎന്‍യു പ്രക്ഷോഭകര്‍ ജനജീവിതം ദുസ്സഹമാക്കിയത്. ഇതു സംബന്ധിച്ചാണ് മാധ്യമങ്ങള്‍ ചോദ്യം ചെയ്തത്. സമരത്തിന്റെ പേരില്‍ രോഗിയേയും വഹിച്ചുള്ള ആംബുലന്‍സ് ഇടത് വിദ്യാര്‍ത്ഥികള്‍ തടസ്സപ്പെടുത്തിയത് അര മണിക്കൂറാണ്. ജെഎന്‍യു സര്‍വകലാശാലയുടെ ഗെയ്റ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അഞ്ച് മിനിറ്റിലധികം ആംബലുന്‍സ് ക്യാമ്പസിനകത്ത് തന്നെ കുടുങ്ങി. തുടര്‍ന്നാണ് ട്രാഫിക്ക് കുരിക്കിലുംപ്പെട്ടത്. രോഗിയുണ്ടെന്ന പരിഗണനപോലും നല്‍കാതെയായിരുന്നു പ്രക്ഷോഭകരുടെ അഴിഞ്ഞാട്ടം. കോളേജ് അധികൃതരുടെ ശ്രമ ഫലമായിട്ടാണ് ആംബുലന്‍സിന് സര്‍വകലാശാലയില്‍നിന്ന് പുറത്തേയ്ക്ക് പോകാന്‍ കഴിഞ്ഞത്. കരുതികൂട്ടി പ്രക്ഷോഭകര്‍ ഗെയ്റ്റ് പൂട്ടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. ഡോക്ടര്‍മാരെ പോലും അകത്തേയ്ക്ക് കയറ്റിവിടാതെയായിരുന്നു ജെഎന്‍യു അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടിയത്. നാല് പ്രധാന മെട്രോ സ്റ്റേഷനുകളാണ് സമരത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നത്. ഉദ്യോഗ് ഭവന്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സ്റ്റേഷന് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
വിവിധ സ്ഥലങ്ങളിലായി മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങിയ വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതിലേറെപ്പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: