നാഗ്പൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ത്രിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന് തിങ്കളാഴ്ച തുടക്കമായി. 850ലേറെ കാര്യകര്‍ത്താക്കളാണ് 25 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസിന്റെ രേഷിംബാഗിലെ തലസ്ഥാനത്താണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അഖിലഭാരതീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് ക്യാമ്പിൽ പങ്കെടുക്കാന്‍ എത്തിരിക്കുന്നത്.
ത്രിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗ് എന്നത് ഭാരതത്തിന്റെ ഐക്യം അനുഭവിക്കാനുള്ള അവസരമാണ്. ഇത് നമ്മുടെ ഐക്യത്തിന്റെ പ്രതീകമാണെന്നും ആര്‍എസ്എസ് സഹ സര്‍ക്കാര്യവാഹ് വി.ഭാഗയ്യ ശിക്ഷാര്‍ത്ഥികളോട് പറഞ്ഞു. ഈ പ്രത്യേക പരിശീലനത്തിന്റെ ഭാഗമാകുക എന്നത് ദീര്‍ഘകാല സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ആവശ്യമായ സഹനശക്തി, ക്ഷമ, ആത്മനിയന്ത്രണം, ശുചിത്വം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം, വിദ്യ, സത്യസന്ധത, കോപത്തിനെതിരായ വിജയം എന്നീ വിഷയങ്ങളെ കുറിച്ചും അദേഹം സംസാരിച്ചു.
















