ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന് അറുതിയില്ല. ബജറ്റില്‍ അടക്കം ക്രൈസ്തവര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ജറുസലേം അടക്കം തീര്‍ത്ഥാടനത്തിന് ക്രൈസ്തവര്‍ക്കുള്ള ഗ്രാന്‍ഡ് കുത്തനെ ഉയര്‍ത്തി. മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ക്രൈസ്തവര്‍ക്ക് ജറുസലേം അടക്കം ക്രൈസ്തവ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഗ്രാന്‍ഡ് 40,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി. മൂന്നു ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20,000 രൂപയില്‍ നിന്ന് 30,000 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് റിസ്വി ആണ് ഇന്നു ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നേരത്തേ, ധനമന്ത്രി ബുഗന രാജേന്ദ്രന്‍ അവതരിപ്പിച്ച ബജറ്റില്‍ റെഡ്ഡി സര്‍ക്കാര്‍ ഇമാമുകള്‍ക്കും െ്രെകസ്തവ പാസ്റ്റര്‍മാര്‍ക്കും വേതനം വര്‍ധിപ്പിച്ചതായി വ്യക്തമാക്കിയിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 2106 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. ഇമാമുകള്‍ക്ക് പ്രതിമാസം 10000 രൂപയും മൗസനുകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും 5000 രൂപയും പ്രതിഫലം നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും െ്രെകസ്തവ മുസ്ലീം മതസംഘടനകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാമെന്നും വ്യക്തമാക്കിയാണ് ധനമന്ത്രി നടപടികള്‍ പ്രഖ്യാപിച്ചത്. ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, മാര്‍ക്കറ്റ് യാര്‍ഡ് യോഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേയ്‌ക്കുള്ള നിര്‍ദ്ദിഷ്ട നിയമനങ്ങളിലേയ്‌ക്ക് പട്ടിക ജാതിപട്ടിക വര്‍ഗ്ഗപിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും 50 ശതമാനം സംവരണം നല്‍കുന്ന ബില്ല് കൊണ്ടുവരാനും ബജറ്റില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ പരിപാലന സാഹചര്യങ്ങളെ നിരന്തരം ചൂണ്ടിക്കാണിച്ചതിനാല്‍ ക്ഷേത്രങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ഭക്തര്‍ക്ക് വിട്ടുകൊടുക്കണമെന്ന് മുമ്പ് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ടിഡിപിയോ വൈഎസ്ആര്‍സിപിയോ ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭക്തരെ അനുവദിക്കുന്നില്ല. ക്ഷേത്ര പരിപാലനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ക്ഷേത്ര ട്രസ്റ്റിന്മേലുള്ള നിയന്ത്രണം ശക്തിപ്പെടുത്താനാണ് വൈഎസ്ആര്‍സിപി തീരുമാനിച്ചിരിക്കുന്നത്.
















