കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ സഹായിക്കുന്നതെന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു. ഈ പ്രസ്താവന അത്ര വലിയ കാര്യമല്ല. നേരത്തെയും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകളും, ഐഎസ് പോലുള്ള സംഘടനകളും നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. ഇത് ആവര്‍ത്തിക്കുകയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി ചെയ്തതെന്നും മുഹമ്മദ് റിയാസ് ചാനല്‍ പ്രതികരണത്തില്‍ വ്യക്തമാക്കി.
പി. മോഹനന്റെ പ്രസ്താവനയ്‌ക്കെതിരെ ചില മുസ്ലീം സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ ആണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു. താമരശ്ശേരിയില്‍ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശങ്ങള്‍.
ഇസ്ലാമിക തീവ്രവാദികള്‍ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമാണ് കോഴിക്കോട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് കാരണം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നും അവര്‍ തമ്മില്‍ ചങ്ങാത്തമുണ്ടെന്നും മോഹനന്‍ തുറന്നടിച്ചു. ഇക്കാര്യങ്ങള്‍ പോലീസ് പരിശോധിക്കണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു.
















