വൈദികവും താന്ത്രികവുമായ സാമഞ്ജസം ഇവിടെ ശബരീശന്റെ പേരില്‍ വളര്‍ന്നു വന്നു. ശൈവശാക്തേയ പദ്ധതികളും വൈഷ്ണവ ആചാരങ്ങളും ഒട്ടും അലോസരമില്ലാതെ ഒഴുകി. വൈദിക ശ്രേഷ്ഠന്മാര്‍ക്ക് ഇക്കാര്യത്തില്‍ അത്ര താത്പര്യം ഉണ്ടായിരുന്നതായി തോന്നുന്നില്ല. ശബരിമലയ്‌ക്കുള്ള മുദ്രനിറയ്‌ക്കാനും അനുബന്ധ പൂജകള്‍ക്കും വൈദികരുടെ ആവശ്യം ഉണ്ടായിരുന്നില്ല. ‘ഗുരുസ്വാമി’യായി ചണ്ഡാലജാതിക്കാരനും ഉണ്ടായേക്കാം. അതില്‍ അ
പാകങ്ങളൊന്നും ദര്‍ശിക്കാത്ത വിപ്ലവകരമായ ഒരു ആധ്യാത്മിക സാമൂഹിക ഹൈന്ദവ മുന്നേറ്റത്തിന്റെ ‘ലോഞ്ചിങ് പാഡ്’ ആയിരുന്നു ശബരിമല.
സാമൂഹ്യ സമരസത ഏറ്റവും ഫലവത്തായി രൂപപ്പെട്ട സങ്കേതം ശബരിമലയും സാങ്കേതികത ശബരിമലവ്രതവും ആപ്തവാക്യം ശരണംവിളിയും ആയിത്തീര്‍ന്നതില്‍ അത്ഭുതമില്ല. ഈ ശരണംവിളിയുടെ മാസ്മരിക ശക്തി കാണുന്നതു കൊണ്ടാകം ചില ചരിത്രകാരന്മാര്‍ അയ്യപ്പനെ ബുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബുദ്ധമതപ്രചാരണത്തിലും ‘ശരണ’മുണ്ടല്ലോ. അത്തരമൊരു പഴക്കമൊന്നും ശബരിമലയ്‌ക്ക് ഇല്ല എന്ന് ചരിത്രം പറയുന്നു.
ശബരിമലയ്‌ക്ക് അയ്യപ്പ സങ്കല്‍പം ഉണ്ടാകുന്നതിനു മുമ്പേ തന്നെ ധര്‍മശാസ്താ സങ്കല്‍പത്തില്‍ ആരാധനയുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ശാസ്താവ് കേരളത്തെ സംബന്ധിച്ചേടത്തോളം ‘ചാത്തനാ’ണ്. കാര്യസാധ്യത്തിനായുള്ള ‘സേവ’ ആരോ
പിക്കപ്പെട്ട ചാത്തനാണോ ഇവിടെ ചാത്തനെന്ന് ലേഖകന് പറയാന്‍ തെളിവുകളൊന്നുമില്ല.
ഏതായാലും ശാസ്താ സങ്കല്‍പത്തിലെ ചാത്തനും ഭദ്രകാളിയും വനവാസികളുടെ ദൈവങ്ങള്‍ തന്നെയായിരുന്നു. കാവുകളും വെറും ശിലകളും ചിലയിടങ്ങളില്‍ വൃക്ഷങ്ങളുമൊക്കെയായി കേരളത്തിലെ വനവാസികള്‍ ആരാധിച്ചു വന്നു. അതേ സമ്പ്രദായത്തില്‍, ശൂദ്രാദി ജനങ്ങള്‍ ആരാധനകള്‍ നടത്തിപ്പോന്നിരുന്നു. അമ്മ ദൈവങ്ങളും മുത്തപ്പനും മറ്റും. അവിടെയെല്ലാം ബലികളുമുണ്ടായിരുന്നു.
മൃഗബലി പൊതുവില്‍ നിരോധിക്കപ്പെട്ടതിനു ശേഷം പല മാറ്റങ്ങളും അനുഷ്ഠാനങ്ങളിലുണ്ടായി. മൃഗബലി നിരോധിച്ചത് മൃഗത്തോടുള്ള സ്‌നേഹം കൊണ്ടാണോ എന്ന് ചിന്തിച്ചാല്‍ നല്ലതാണ്. ജന്തുസ്‌നേഹമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്റെ ആഹാരത്തിനായി മൃഗങ്ങളെ കൊല്ലുന്നത് ശരിയാണോ? അപ്പോള്‍ അത് മൃഗസ്‌നേഹമല്ല. ഇനി ചിലര്‍ കൊല്ലാന്‍ നേരത്ത് അതിന്റെ ചെവിയില്‍ മന്ത്രം ചൊല്ലുമത്രേ. എങ്കില്‍ അതുതന്നെയല്ലേ മൃഗബലി. ഇവിടെയപ്പോള്‍ ദൈവത്തിന് മൃഗത്തിന്റെ രക്തവും മാംസവും ഒന്നും കൊടുക്കേണ്ട. അത് മനുഷ്യന് വേണ്ടിയാണെന്നുള്ള സമീപനമല്ലേയുള്ളൂ. ചിലമതക്കാര്‍ക്ക് മന്ത്രം പറഞ്ഞ് മൃഗത്തെ കൊല്ലാം. അതിനര്‍ഥം ചിലമതങ്ങളുടെ പേരിലായാല്‍ വിഷയമല്ല. പക്ഷേ ഹിന്ദുവിന്റേതാകുമ്പോള്‍ വിഷയമാണ്!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക