ന്യൂദല്‍ഹി: വരും പതിറ്റാണ്ടില്‍ അതിവേഗം വളരാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. അങ്ങനെ ജനങ്ങളെ പൂര്‍ണമായും ദാരിദ്യത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് കഴിയും. അതോടെ സര്‍ക്കാരിന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ മുതല്മുടക്കാനാകും. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആധാര്‍ സമ്പ്രദായത്തെ പ്രശംസിച്ച അദ്ദേഹം, ഇന്ത്യയുടെ സാമ്പത്തിക, ഔഷധ രംഗങ്ങളിലെ പ്രകടനത്തെ മികച്ചതായി വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി നേടിയതുമായി ബന്ധപ്പെട്ടാണ് അഭിമുഖം തയാറാക്കിയത്.110 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ സ്വത്തുള്ള ഗേറ്റ്സ് ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍തോതില്‍ പണം നല്കുന്ന അദ്ദേഹം, ഇതുവരെയായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷനു വേണ്ടി 35 ബില്ല്യണ്‍ ഡോളര്‍ നല്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമൂഹ്യവികസനം തുങ്ങിയ മേഖലകളിലാണ് ഫൗണ്ടേഷന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂദല്‍ഹിയിലെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുൂടിക്കാഴച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: