ശ്രീനഗര്‍: ജമ്മുകശ്മീര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി വന്‍ വിജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം. പദ്ധതി പ്രകാരം രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത് 4,418 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷത്തിനെകാള്‍ 74 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും ട്വീറ്റിലൂടെ അദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നത്തിനു ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നന്ദിയറിയിച്ചു.
201415 കാലയളവില്‍ 1,968 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തരത്തില്‍ അഡ്മിഷന്‍ നേടിയിരുന്നതെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് ഇത് 4,418 വിദ്യാര്‍ത്ഥികളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 2,543 വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതി വഴി അഡ്മിഷന്‍ നേടിയത്. 2017ല്‍ 3021 വിദ്യാര്‍ത്ഥികളും 2016ല്‍ 2,168 വിദ്യാര്‍ത്ഥികള്‍ക്കുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണം ലഭിച്ചത്.

















