ന്യൂദല്‍ഹി: സുപ്രീംകോടതി ജസ്റ്റിസ് അബ്ദുള്‍ നസീറിനു പോപ്പുലര്‍ ഫ്രണ്ടിന്റെ വധഭീഷണി. അയോധ്യ വിധി പ്രസ്താവിച്ച ഭരണഘടനാ ബഞ്ചിലുള്ള ജഡ്ജിയാണ് അബ്ദുള്‍ നസീര്‍. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിനും കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കും അസമില്‍ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അയോധ്യ വിധിയ്ക്ക് പുറമേ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി വിധി പ്രസ്താവിച്ച ബഞ്ചിലും ജഡ്ജി അബ്ദുള്‍ നസീര്‍ അംഗമായിരുന്നു. അബ്ദുള്‍ നസീറിനു സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികളും പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ സിആര്‍പി എഫിന് ആഭ്യന്തരമന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ സുരക്ഷ കുടുംബത്തിനടക്കം നല്‍കാനാണ് നിര്‍ദേശം. 1983 ല്‍ കര്‍ണാടക ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത്. പിന്നീട് 2003 ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: