ന്യൂദല്‍ഹി: എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാത്ത ശിവസേനയ്ക്ക് പ്രതിപക്ഷത്ത് സീറ്റ് നല്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിലെ കോണ്‍ഗ്രസിനൊപ്പം അഞ്ചാംനിരയിലേക്കാണ് സീറ്റുമാറ്റി നല്‍കിയത്. ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സീറ്റുകള്‍ മാറ്റി നല്‍കിയത്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്നും ഇനി ചര്‍ച്ചകളില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
അതേസമയം, ബാല്‍താക്കറെ ജനങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാനമാണെന്ന് മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ അനുസ്മരണത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. താക്കറെയുടെ ഒരു പഴയ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫഡ്നാവിസ് താക്കറെയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതായും ഫഡ്നാവിസ് ട്വീറ്റില്‍ പറയുന്നു.
ബാല്‍ താക്കറെയുടെ സമാധിസ്ഥലമായ ബുംബൈയിലെ ശിവാജി പാര്‍ക്കിലെത്തി അദ്ദേഹം ബാല്‍ താക്കറെയ്ക്ക് പ്രണാമമര്‍പ്പിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയും മകന് ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്നാവിസ് ചടങ്ങിന് എത്തിയത്. പ്രചോദനം നല്കുന്ന വ്യക്തിത്വമാണ് ബാല്‍ താക്കറെയെന്നും ഫഡ്നാവിസ് പറഞ്ഞു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്നലെ ഗവര്‍ണറെ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം. മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്.
സഖ്യവുമായി മുന്നോട്ട് പോവുന്ന കാര്യവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനവും ഗവര്‍ണറെ അറിയിക്കാനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്.സേനയുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ എന്‍സിപിയുമായി ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടിയുടേയും സംസ്ഥാനനേതാക്കള്‍ ഒരുമിച്ചിരുന്ന് തയാറാക്കി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളെപോലെ ഗവര്‍ണറെ കാണാനും തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: