കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. മിക്സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി കസ്റ്റംസ്. സൗദി അറേബ്യയില്‍ നിന്നുംകോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിക്കവേയാണ് താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫ് പിടിയിലായത്.
സ്വര്‍ണ്ണ കടത്ത് കൂടിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തിപെടുത്തിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയിരുന്നത്. സൗദി അറേബ്യയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്തില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. തുടര്‍ച്ചയായി ഗൃഹോപരണങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതിനാല്‍ കസ്റ്റംസ് വിഭാഗം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
















