ജീവിത പ്രശനങ്ങളില്‍ തളരാതെ അതില്‍ നിന്ന് പാഠം പടിച്ച് വിജയങ്ങള്‍ കൈവരിക്കുന്നവരെ നാം കണ്ടിട്ടുണ്ട് എന്നാല്‍ തന്റെതല്ലാത്ത കാരണത്താല്‍ പഴികേള്ക്കെണ്ടിവന്ന വ്യക്തിയാണ് താനെന്ന് ധന്യ മേരി വര്‍ഗീസ്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെക്ക് മാറിയപ്പോഴും, വിവാദങ്ങള്‍ക്ക് ശേഷം മിനിസ്ക്രീനിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയപ്പോഴും പ്രേക്ഷക പ്രീതി നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കും അറസ്റ്റിനും ശേഷം സീതകല്യാണം എന്ന സീരിയലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിരിക്കുകയാണ് ധന്യ മേരി വര്‍ഗീസ്. എന്നാല്‍,ആ പ്രശ്നത്തില്‍ തന്നെ കുടുക്കിയത് വീട്ടുകാര്‍ തന്നെയാകാം എന്നാണ് ധന്യ പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ വ്യക്തമാക്കിയത്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ആളുകളെ പൂര്‍ണമായും വിശ്വസിക്കരുതെന്നും ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ അനുഭവങ്ങള്‍ പഠിപ്പിച്ചുവെന്നും ധന്യ പറഞ്ഞു. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസ്സിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ഒരോര്‍ത്തരും നമ്മെ സമീപിക്കുന്നത് അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങള്ക്കാകാം. തനിക്കുണ്ടായ കേസ് പോലും അങ്ങനെയാണെന്നും ധന്യ പറഞ്ഞു.
ഭര്‍ത്താവ് ജോണിന്റേത് ഒരു ബിസിനസ് കുടുംബമായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവരെ പിന്തുണച്ചു. താന്‍ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. അതില്‍ തന്റെ പേര് ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവര് ഉണ്ടായിരുന്നു. ഒരു പക്ഷേ അത് വീട്ടുകാര്‍ തന്നെ ആയിരിക്കാമെന്ന് ധന്യ വിശദീകരിച്ചു. എന്നാല്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ പലതും പഠിപ്പിച്ചു. എല്ലാവരേയും സ്നേഹിച്ചാലും ആരേയും അന്ധമായി വിശ്വസിക്കരുത് എന്നു മനസ്സിലാക്കി. ജീവിതത്തിലെ മോശം കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ് എന്നും ധന്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: